സിയസ്കൊ-എലിസ്റ്റോ തെക്കേപ്പുറം റെസിഡൻസ് ഷട്ടിൽ ബാഡ്മിൻ്റൺ ടൂർണ്ണമെൻ്റ്
കോഴിക്കോട് : കുറ്റിച്ചിറ സിയസ്കൊ സപ്തതിയുടെ ഭാഗമായി സിയസ്കൊ യൂത്ത് വിംഗ് – എലിസ്റ്റോ പ്രഥമ തെക്കേപ്പുറം റെസിഡൻസ് ഷട്ടിൽ ബാഡ്മിൻറൺ ടൂർണമെൻ്റ് – 25 നവംബർ 15,16 ദിവസങ്ങളിൽ കുറ്റിച്ചിറ അറീന ബ്യൂഫോർട്ട് ഇൻഡോർ കോർട്ടിൽ നടക്കും. തെക്കേപുറത്തെയും അനുബന്ധ പ്രദേശങ്ങളിലെയും ഒരു ടീമിന് (ഡബിൾസ് കാറ്റഗറി) ടൂർണമെന്റിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കും. ആദ്യം രജിസ്ട്രേഷൻ ചെയ്യുന്ന 20 റെസിഡൻസ് ടീമുകൾക്കാണ് അനുമതി ലഭിക്കുക. ട്രോഫിയും ക്യാഷ് അവാർഡുമാണ് സമ്മാനം. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ടീമുകൾ അതാത് റെസിഡൻസുകളുടെ അനുമതിയോടെ ബന്ധപ്പെടുക : ഫോൺ – 95 67 513161, 95 67 396501, രജിസ്ട്രേഷൻ ഫീസ് 500 രൂപ. കളി കാണുവാൻ വരുന്ന കാണികൾക്ക് ആകർഷകമായ സമ്മാനങ്ങളും ഉണ്ടായിരിക്കും.