കൊല്ലത്ത് ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു; അമ്മയുടെ സുഹൃത്ത് പിടിയിൽ
കൊല്ലം: കൊല്ലത്ത് ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു. അമ്മയുടെ സുഹൃത്ത് പിടിയിൽ. ഇയാളെ പൊലീസ് പിടികൂടി. കുട്ടിയെ ബന്ധുക്കള്‍ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് . ആശുപത്രിയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയും ചെയ്തു.
കണ്ണൂർ സ്വദേശിയായ പ്രതി വാഗമണ്ണിലെ ഒരു ഹോട്ടലിലെ ജീവനക്കാരനാണ്. കുട്ടിയുടെ അമ്മയുടെ ആദ്യ ഭർത്താവ് മരിച്ച ശേഷം, രണ്ടാമത് വിവാഹം കഴിച്ച ബന്ധത്തിലാണ് ഈ കുട്ടി ജനിച്ചത്. തുടർന്ന് രണ്ടാം ഭർത്താവും മരിച്ചതോടെ, കഴിഞ്ഞ രണ്ട് വർഷമായി പ്രതി പെൺകുട്ടിയുടെ അമ്മയ്‌ക്കൊപ്പമാണ് താമസം.
കുട്ടിയുടെ അമ്മ ഒരു ഹോം നഴ്‌സായി ജോലി ചെയ്യുന്നതിനാൽ മിക്ക ദിവസങ്ങളിലും വീട്ടിലുണ്ടാകാറില്ല. ഈ അവസരം മുതലെടുത്താണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്. വാഗമണ്ണിൽ നിന്ന് പിടിയിലായ പ്രതിയെ കടയ്ക്കൽ പൊലീസിന് കൈമാറും.