വീട്ടിനുള്ളിൽ മധ്യവയസ്കൻ മരിച്ച നിലയിൽ
കോഴിക്കോട് : വീട്ടിനുള്ളിൽ മധ്യവയസ്കൻ മരിച്ച നിലയിൽ കണ്ടെത്തി. നടക്കാവ് നാലുകുടിപറമ്പ് ഇല്യാസ് എന്ന മുഹമ്മദ് റിയാസ് (54) ആണ് മരിച്ചത്. വീട്ടിൽ നിന്നും ദുർഗന്ധം വന്നതോടെ പരിസരത്തുള്ളവർ വെള്ളയിൽ പൊലീസിൽ വിവരം അറിയിച്ചു. വീടിന്റെ ജനൽ ചില്ല് പൊട്ടിച്ച് നോക്കിയതിൽ ഒരാൾ മരിച്ചു കിടക്കുന്നതായി കണ്ടത്. ഇല്യാസ് വീട്ടിൽ തനിച്ചാണ്. കഴിഞ്ഞ ശനിയാഴ്ച രാത്രി അവസാനമായി കണ്ടിരുന്നതായി അയൽ വാസികൾ പറഞ്ഞു. വെള്ളയിൽ എസ് ഐ പ്രശാന്ത് നേതൃത്വത്തിൽ മൃതദേഹം മെഡി.കോളജിലേക്ക് മാറ്റി.