ഭാരത് സേവക് സമാജിൻ്റെദേശീയ അവാർഡ്പ്രൊഫ വർഗീസ് മാത്യു ഏറ്റുവാങ്ങി
തിരുവനന്തപുരം :ഭാരത് സേവക് സമാജിൻ്റെ ദേശീയ അവാർഡ് വിതരണം ചെയ്തു. കവടിയാർ സദ്ഭാവന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ
ഓൾ ഇന്ത്യ ചെയർമാൻ ബി എസ് ബാലചന്ദ്രനിൽ നിന്നും പ്രൊഫ വർഗീസ് മാത്യു ഏറ്റുവാങ്ങി.
ഭാരതത്തിൻ്റെ പൗരാണിക സംസ്ക്കാരവും പാരമ്പര്യവും വരും തലമുറകളിലേക്ക് പകർത്താൻ നടത്തിയ ശ്രമത്തിനാണ് പുരസ്കാരം. ഇദ്ദേഹം
കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് മുൻ ഫിസിക്സ് വകുപ്പ് മേധാവിയും നിലവിൽ എൻ ഐ ടി ഇന്ത്യൻ നോളജ് സിസ്റ്റം ഗവേഷകനുമാണ് .