ബഡ്സ് സ്കൂൾ ഉദ്ഘാടനസ്വാഗത സംഘം രൂപീകരിച്ചു
അത്തോളി: അത്തോളി ഗ്രാമപഞ്ചായത്തിലെ കൊടശ്ശേരി പതിനഞ്ചാം വാർഡിൽ പണി പൂർത്തീകരിച്ച പഞ്ചായത്ത് ബഡ്സ് സ്കൂൾ ഉദ്ഘാടന പരിപാടി വിജയിപ്പിക്കുന്നതിന്റെ ഭാഗമായി സ്വാഗത സംഘം രൂപീകരിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ അധ്യക്ഷയായി.വൈസ് പ്രസിഡന്റ് സി.കെ റിജേഷ്, ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ സുനീഷ് നടുവിലയിൽ,പഞ്ചായത്ത് അംഗം സന്ദീപ് കുമാർ നാലു പുരക്കൽ, സുനിൽ കൊളക്കാട്, വി.കെ രമേശ് ബാബു, ടി.പി അബ്ദുൽ ഹമീദ്,അജിത് കുമാർ കരുമുണ്ടേരി, കെ.ടി.കെ ഹമീദ്, എൻ.കെ ദിലീപ് കുമാർ, എ.കൃഷ്ണൻ മാസ്റ്റർ, വി.എം ഇന്ദിര, കെ.പി രാജേഷ്, വി.കെ സജിത് സംസാരിച്ചു. വാർഡ് മെമ്പർ വാസവൻ പൊയിലിൽ സ്വാഗതവും ഗിരീഷ് ത്രിവേണി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ബിന്ദു രാജൻ (ചെയർമാൻ), വാസവൻ പൊയിലിൽ, കെ.ടി.കെ ഹമീദ്, എൻ.കെ ദിലീപ് കുമാർ(വൈ.ചെയർ ), വി.കെ രമേശ് ബാബു ( കൺ.), കെ.പി രാജേഷ് (ട്രഷ.).
ചിത്രം:അത്തോളി പഞ്ചായത്ത് ബഡ്സ് സ്കൂൾ സ്വാഗത സംഘം രൂപീകരണ യോഗത്തിൽ പ്രസിഡന്റ് ബിന്ദു രാജൻ അധ്യക്ഷ പ്രസംഗം നടത്തുന്നു