പൾസ് പോളിയോ വിതരണം സമ്പൂർണ്ണം : ആരോഗ്യ പ്രവർത്തകർക്ക് പൊതിച്ചോർ സമ്മാനിച്ച് റോട്ടറി ക്ലബ്ബ് കാലിക്കറ്റ് ന്യൂ ടൗൺ
തലക്കുളത്തൂർ : റോട്ടറി ക്ലബ് കാലിക്കറ്റ് ന്യൂ ടൗണിൻ്റെ നേതൃത്വത്തിൽ തലക്കുളത്തൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്ന 19 പൾസ് പോളിയോ ബൂത്തിൽ ആരോഗ്യ പ്രവർത്തകർക്ക് പൊതിച്ചോർ വിതരണം ചെയ്തു. സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ റോട്ടറി കാലിക്കറ്റ് ന്യൂടൗൺ പ്രസിഡൻ്റ് ഷമീം റാസ , സി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ. എം എം ഷീബയ്ക്ക് പൊതിച്ചോർ കൈമാറി ഉദ്ഘാടനം ചെയ്തു.സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ റോട്ടറി കാലിക്കറ്റ് ന്യൂടൗൺ പ്രസിഡൻ്റ് ഷമീം റാസ , സി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ. എം എം ഷീബയ്ക്ക് പൊതിച്ചോർ കൈമാറി ഉദ്ഘാടനം ചെയ്തു.
ദേശീയ തലത്തിൽ ഫണ്ട് അനുവദിച്ച് നൽകുന്ന പദ്ധതി ഇപ്പോൾ പ്രാദേശിക തലത്തിൽ നടപ്പിലാക്കുമ്പോൾ ഏറെ പരിമിതികളുണ്ട് , ഈ സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയുമായി എത്തിയ റോട്ടറി ക്ലബ് ന്യൂ ടൗൺ അംഗങ്ങളുടെ പ്രവർത്തനം മാതൃകപരമെന്ന് ഡോ. എം എം ഷീബ പറഞ്ഞു.
ചടങ്ങിൽ റോട്ടറി ക്ലബ്ബ് ന്യൂ ടൗൺ പ്രസിഡൻ്റ് ഷമീം റാസ അധ്യക്ഷത വഹിച്ചു.
പോളിയോ നിർമ്മാർജ്ജനത്തിൽ മുഖ്യ പങ്ക് വഹിച്ച റോട്ടറി ഇൻ്റർ നാഷണലിൻ്റെ ഭാഗമായ റോട്ടറി ക്ലബ്ബ് ന്യൂ ടൗണിന് തലക്കുളത്തൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് കീഴിലെ പൾസ് പോളിയോ പ്രതിരോധ പ്രവർത്തകർക്ക് ഉച്ച ഭക്ഷണം ഒരുക്കാൻ അവസരം ലഭിച്ചതിൽ അഭിമാനിക്കുന്നതായി പ്രസിഡൻ്റ് ഷമീം റാസ പറഞ്ഞു.
റോട്ടറി ന്യൂ ടൗൺ സെക്രട്ടറി എ പി ദാസാനന്ദ് , ക്ലബ് സർവീസ് പ്രൊജക്ട്സ് ചെയർ നിഷാൻ അഹമ്മദ്, റോട്ടറി ന്യൂ ടൗൺ മുൻ പ്രസിഡൻ്റ് ദിലീപ് മoത്തിൽ,എച്ച് എസ് – അബ്ദുൽ നാസർ , എച്ച് ഐ – ഇ കെ സജിനി , എൽ എച്ച് ഐ ഇൻ ചാർജ് -എം കെ നിഷ ,നഴ്സ് ഓഫീസർ -ടി നിമിഷ, പി ആർ ഒ – എം ടി റുബീന , ആശ പ്രവർത്തക സി ടി ആനന്ദ വല്ലി, ജെ എച്ച് ഐ മാരായ ആർ കെ സുധീർ, എൻ അബ്ദുൽ സലാം, ജെ പി എച്ച് – പി അനു എന്നിവർ പ്രസംഗിച്ചു. 19 ഓളം വാക്സിൻ ബൂത്തിൽ ജോലി ചെയ്യുന്നവർ , വളണ്ടിയർമാർ,മറ്റ് ജീവനക്കാർക്കുമാണ് പൊതിച്ചോർ എത്തിച്ചത്.
ഫോട്ടോ :സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ റോട്ടറി കാലിക്കറ്റ് ന്യൂടൗൺ പ്രസിഡൻ്റ് ഷമീം റാസ , സി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ. എം എം ഷീബയ്ക്ക് പൊതിച്ചോർ നൽകി ഉദ്ഘാടനം ചെയ്യുന്നു.റോട്ടറി ന്യൂ ടൗൺസെക്രട്ടറി എ പി ദാസാനന്ദ് , ക്ലബ് സർവീസ് പ്രൊജക്ട്സ് ചെയർ നിഷാൻ അഹമ്മദ്, റോട്ടറി ന്യൂ ടൗൺ മുൻ പ്രസിഡൻ്റ് ദിലീപ് മoത്തിൽ സമീപം