കാലിക്കറ്റ് ചേംബർ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു
കോഴിക്കോട് :കാലിക്കറ്റ് ചേംബർ പുതിയ ഭാരവാഹികൾ ( 2025 – 2027 ) സ്ഥാനമേറ്റു.
എ പി അബ്ദുല്ലക്കുട്ടി ( പ്രസിഡൻ്റ്) , ബോബിഷ് കുന്നത്ത് ( സെക്രട്ടറി ), അർഷാദ് ആദി രാജ ( ട്രഷറർ ) , പി എം ഷാനവാസ് (വൈസ് പ്രസിഡൻ്റ്), സുന്ദർ രാജുലു (ജോയിന്റ് സെക്രട്ടറി) ഉൾപ്പെട്ട ഭരണ സമിതിയാണ് ചുമതലയേറ്റത്.ഹോട്ടൽ ഹൈസൺ ഹെറിറ്റേജിൽ നടന്ന ചടങ്ങ് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ആൻ്റ് മാനേജിംഗ് ഡയറക്ടർ ജോയ് ആലുക്കാസ് ഉദ്ഘാടനം ചെയ്തു.സർക്കാറിൽ സമ്മർദ്ദം ചെലുത്താൻ സംഘടനകൾ അനിവാര്യമെന്ന് അദ്ദേഹം പറഞ്ഞു. ദുബായ് ജീവിതത്തിൻ്റെ തുടക്കകാലം ജ്വല്ലറി വ്യാപാരികളുടെ കൂട്ടായ്മ രൂപീകരിച്ച് അവിടുത്തെ ഗവൺമെൻ്റിൽ സമ്മർദ്ദം ചെലുത്തി വ്യാപാരികൾക്ക് ഗുണം ചെയ്ത കാര്യം അദ്ദേഹം അനുസ്മരിച്ചു. വ്യാപാരികൾക്ക് ചേംബർ പോലുള്ള സംഘടനകൾ ഒട്ടേറെ നല്ല കാര്യങ്ങളാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ചേംബർ പ്രസിഡൻ്റ് എ പി അബ്ദുല്ലക്കുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബോബിഷ് കുന്നത്ത് ,ട്രഷറർ അർഷാദ് ആദി രാജ , വൈസ് പ്രസിഡൻ്റ് പി എം ഷാനവാസ് , ജോയിൻ്റ് സെക്രട്ടറി സുന്ദർ രാജുലു , മുൻ പ്രസിഡൻ്റ്മാരായ ഡോ കെ മൊയ്തു , എം മുസമ്മിൽ , ഐപ്പ് തോമസ് ,സുബൈർ കൊളക്കാടൻ , മുൻ സെക്രട്ടറി സിറാജുദ്ദീൻ ഇല്ലത്തൊടി എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ :കാലിക്കറ്റ് ചേംബർ പുതിയ ഭാരവാഹികൾ സ്ഥാനമേൽക്കുന്ന ചടങ്ങ് ഹോട്ടൽ ഹൈസൺ ഹെറിറ്റേജിൽ ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ആൻ്റ് മാനേജിംഗ് ഡയറക്ടർ ജോയ് ആലുക്കാസ് ഉദ്ഘാടനം ചെയ്യുന്നു.ഇടത് നിന്നും സിറാജുദ്ദീൻ ഇല്ലത്തൊടി, അർഷാദ് ആദി രാജ, ബോബിഷ് കുന്നത്ത് ,ചേംബർ പ്രസിഡൻ്റ് എ പി അബ്ദുല്ലക്കുട്ടി,
ഡോ കെ മൊയ്തു , എം മുസമ്മിൽ,സുന്ദർ രാജുലു സമീപം