മെക് 7 ഹെൽത്ത് ക്ലബ് തോരായി ഒന്നാം വാർഷികവും, മെക് 7 അത്തോളി ഏരിയ സംഗമവും സംഘടിപ്പിച്ചു
അത്തോളി : ആരോഗ്യ സംരക്ഷണ മേഖലയിലെ പുത്തനുണർവായ മെക് സെവൻ വ്യായാമമുറകൾ ഒരു വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി വാർഷികാഘോഷവും, അത്തോളി ഏരിയ സംഗമവും യുണൈറ്റഡ് ടർഫ് കൊളശ്ശേരിയിൽ വച്ച് സംഘടിപ്പിച്ചു. അത്തോളി ഏരിയ കോഡിനേറ്റർ ബഷീർ പുതിയോട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മെക് 7 ക്യാപ്റ്റനും ഫൗണ്ടറും കൂടി ആയിട്ടുള്ള ഡോക്ടർ സലാഹുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു. അത്തോളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. കെ.റിജേഷ് മുഖ്യഥിതിയായി.മെക്7 ബ്രാൻഡ് അംബാസിഡർ അറക്കൽ ബാവ മുഖ്യ പ്രഭാഷണം നടത്തി. മെക് 7 ഗ്ലോബൽ കോഡിനേറ്റർ മുസ്തഫ കെ ടി മെക് 7 വ്യായാമ മുറകളെ കുറിച്ച് വിശദീകരണം നൽകി. പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ ഖാദർ ഹാപ്പിനസ് പ്രോഗ്രാമിന് നേതൃത്വം നൽകി. വാർഡ് മെമ്പർ വാസവൻ പൊയിലിൽ, സാമൂഹ്യ പ്രവർത്തകൻ ബാപ്പു തേഞ്ഞിപ്പലം, മെക് 7 നോർത്ത് സോൺ കോഡിനേറ്റർ എൻ. കെ. മുഹമ്മദ് മാസ്റ്റർ, പ്രോഗ്രാം ഓർഗനൈസർ അഷ്റഫ് അണ്ടോണ, മേഖല കോർഡിനേറ്റർ റസാഖ് ചെറുവറ്റ ഏരിയ കോഡിനേറ്റർ ബുഷറ ടീച്ചർ,തുടങ്ങിയവർ സംസാരിച്ചു. മെക് 7 ഹെൽത്ത് ക്ലബ് തോരായി കോർഡിനേറ്റർ എ. കെ. ഷമീർ സ്വാഗതവും, ഏരിയ കോർഡിനേറ്റർ ഷാഹിദ ഗഫൂർ നന്ദിയും പറഞ്ഞു.