അത്തോളി കുടക്കല്ല് അങ്കണവാടിക്ക് ശിലയിട്ടു
അത്തോളി: ഗ്രാമ പഞ്ചായത്ത് സെന്റർ നമ്പർ 49 കുടക്കല്ല് അങ്കണവാടി കെട്ടിട ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവ്വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് സി.കെ റിജേഷ് , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ്,ജില്ലാ പഞ്ചായത്ത് അംഗം സിന്ധു സുരേഷ്,പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സുനീഷ് നടുവിലയിൽ,എ.എം സരിത, ബ്ലോക്ക് മെമ്പർ സുധ കാപ്പിൽ, സി.ഡി.പി.ഒ കെ. എം അനിത, എം.ജയകൃഷ്ണൻ,ബാബു കല്ലട, വി.എം സുരേഷ് ബാബു, കെ.നളിനാക്ഷൻ, ആർ.കെ അപ്പുകുട്ടി,സി.ടി റജി പ്രസംഗിച്ചു.പഞ്ചായത്ത് വികസന കാര്യ അധ്യക്ഷ ഷീബ രാമചന്ദ്രൻ സ്വാഗതവും ഐ സി ഡി എസ് സൂപ്പർ വൈസർ പി.ജെ അഞ്ജലി നന്ദിയും പറഞ്ഞു. 23 വർഷമായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കുടക്കല്ല് അങ്കണവാടിക്ക് ഗ്രാമ പഞ്ചായത്ത് എട്ടര ലക്ഷം രൂപ മുടക്കി വാങ്ങിയ ഭൂമിയിൽ ജില്ല15,ബ്ലോക്ക് 5,പഞ്ചായത്ത് 5 ലക്ഷം എന്നിങ്ങനെ അനുവദിച്ച 25 ലക്ഷം അടങ്കൽ തുകയിലാണ് സ്വന്തമായി കീഴളത്ത് – കണ്ടം പറമ്പത്ത് റോഡിൽ പുതിയ കെട്ടിടം നിർമിക്കുന്നത്.
ചിത്രം:അത്തോളി പഞ്ചായത്ത് കുടക്കല്ല് അങ്കണവാടി കെട്ടിട ശിലാസ്ഥാപനം നിർവഹിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി സംസാരിക്കുന്നു
2.അത്തോളി പഞ്ചായത്ത് കുടക്കല്ല് അങ്കണവാടി കെട്ടിട ശിലാസ്ഥാപനം ഷീജ ശശി നിർവ്വഹിക്കുന്നു