എൻ.ഐ.ടി.യിൽ സൗജന്യ മെൻസ്ട്രുവൽ കപ്പ് വിതരണം നടത്തി
കുന്ദമംഗലം | സ്ത്രീ ശുചിത്വ ബോധവത്കരണത്തിന്റെ ഭാഗമായി എൻ. ഐ. ടി. യിൽ പെൺകുട്ടികൾക്ക് സൗജന്യ മെൻസ്ട്രുവൽ കപ്പുകൾ വിതരണം ചെയ്തു. അമോറ ഹെൽത്ത്റ്റെ ക് മാനേജിംഗ് ഡയറക്ടർ ഷാനിബ പള്ളിയാൽ ഉദ്ഘാടനം ചെയ്തു, വി കെ
ചാൾസ് . ഡോ. നജാഹ് അബ്ദുൽ റഹ്മാൻ സംസാരിച്ചു. സ്ത്രീകളിൽ മെൻസ്ട്രുവൽ കപ്പുകളുടെ പ്രയോജനങ്ങളെക്കുറിച്ചുള്ള ബോധവത്കരണം വർധിപ്പിക്കുകയും പരിസ്ഥിതി സൗഹൃദമായ ശുചിത്വ മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. എസ്റ്റർ വോളന്റിയേഴ്സ് സംഘത്തിന്റെ പിന്തുണയോടെ നടന്ന ഈ സംരംഭം ജില്ലയിലെ യുവതികൾക്ക് ആരോഗ്യകരമായ ഭാവി ഒരുക്കാനുള്ള പദ്ധതിയാണ് .
ഫോട്ടോ. മെൻസു ട്രുവൽ കപ്പ് വിതരണം ഷാനിബ പള്ളിയാൾ ഉദ്ഘാടനം ചെയ്യുന്നു.