ദ്വിദിന എൻവയോൺമെൻറ് ഫെസ്റ്റിന് തുടക്കം ; ശോഭീന്ദ്രൻ മാഷിനെ പോലെ വ്യത്യസ്ഥനാകാൻ പ്രകൃതിയിലേക്ക് ഇറങ്ങണം : മേയർ ബീന ഫിലിപ്പ്
കോഴിക്കോട് : പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ദ്വിദിന എൻവയോൺമെന്റ് ഫെസ്റ്റിന് ടൗൺഹാളിൽ തുടക്കം. രാവിലെ മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ശോഭീന്ദ്രൻ മാഷിനെ പോലെ വ്യത്യസ്ഥനാകാൻ പ്രകൃതിയിലേക്ക് ഇറങ്ങണമെന്ന് മേയർ പറഞ്ഞു. ഫാനിൻ്റെയും നല്ല ഇരിപ്പിടത്തിൻ്റെയും സൗകര്യങ്ങൾ മാറ്റി വെച്ച് പുറത്തേക്ക് ഇറങ്ങിയെങ്കിൽ മാത്രമെ ശോഭിന്ദ്രൻ മാഷ് നമ്മളിൽ ജീവിക്കുകയുള്ളൂവെന്നും മേയർ കൂട്ടിച്ചേർത്തു. രണ്ട് ദിവസങ്ങളിലായി
ജീവിതത്തിനും ജീവനും വേണ്ടിയുള്ള വിഷയം ചർച്ച ചെയ്യുന്നതിലൂടെ ശോഭിന്ദ്രൻ മാഷ് ലക്ഷ്യമിട്ട പ്രകൃതിയിലേക്കുള്ള മടക്കം യാഥാർത്ഥ്യമാവുമെന്ന് പ്രത്യാശിക്കാമെന്ന് മേയർ അഭിപ്രായപ്പെട്ടു. ജനറൽ കൺവീനർ വടയക്കണ്ടി നാരായണൻ അധ്യക്ഷത വഹിച്ചു. കോർഡിനേറ്റർ – സെഡ് എ സൽമാൻ , ഡയറ്റ് പ്രിൻസിപ്പൽ ഡോ യു കെ അബ്ദുൽ നാസർ, ഡോ- ഹുസൈൻ മടവൂർ, ഗ്രീൻ വോം സ് എം ഡി – മുഹമ്മദ് ജംഷീർ, ട്രീ ബ്യൂട്ട് സ്റ്റാറി പ്രതിനിധി ജോജോ കാഞ്ഞിരങ്ങാടൻ ,
കേരള ഹെൽത്ത് സർവീസ് അസി. ഡയറക്ടർ – ഡോ പി പി പ്രമോദ് കുമാർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ആർ ജയന്ത് കുമാർ, സരസ്വതി ബിജു , തുടങ്ങിയവർ പ്രസംഗിച്ചു. മാലിന്യ മുക്ത കേരള – ജില്ലാ കോർഡിനേറ്റർ മണലിൽ മോഹനൻ സ്വാഗതവും ഹാഫിസ് പൊന്നേരി നന്ദിയും പറഞ്ഞു. പരിസ്ഥിതിയും വികസനവും വിഷയത്തിൽ
ഡോ ഗോപകുമാർ തെഞ്ചേരി , അഡ്വ തങ്കച്ചൻ , ഡോ.ടി. പി.കുഞ്ഞിക്കണ്ണൻ, ടി ഗംഗാധരൻ , ഡോ. എം ജി സുരേഷ് കുമാർ, ഇ. അബ്ദുൽ ഹമീദ്, പി.ഷാഹുൽ ഹമീദ്,
ഡോ. രാധാകൃഷ്ണൻ എന്നിവർ ചർച്ച ചെയ്തു. തുടർന്ന് വെള്ളം വൃത്തി , വിളവ് , ഊർജ പ്രതിസന്ധിയും അന്തരീക്ഷ മലിനീകരണവും തുടങ്ങി 7 സെഷനുകളിൽ ചർച്ച നടത്തി. വൈകിട്ട് പരിസ്ഥിതി സിനിമാഗാനങ്ങൾ, കവിതകൾ, പ്രകൃതിയുമായി ബന്ധപ്പെട്ട നാടൻ പാട്ടുകൾ തുടങ്ങിയവ കോർത്തിണക്കിക്കൊണ്ടുള്ള “ഹരിതം മനോഹരം” ഗാനസന്ധ്യ വടകര സംഗീതിക അവതരിപ്പിക്കും. നാളെ വൈകീട്ട് 4 ന് സമാപനം മേധാ പഠ്ക്കർ ഉദ്ഘാടനം ചെയ്യും.
ഫോട്ടോ : പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടക്കുന്ന ദ്വിദിന എൻവയോൺമെന്റ് ഫെസ്റ്റിന് ടൗൺഹാളിൽ മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു.
