ലോക തപാൽ ദിനം : പോസ്റ്റ് വുമൺ കെ ടി കവിതയെ ആദരിച്ചു
കോഴിക്കോട് : എൻ ഐ ടി കാലിക്കറ്റ് ഇന്ത്യൻ നോളജ് സിസ്റ്റത്തിൻ്റെയും കെട്ടാങ്ങൽ അമല റൂറൽ ഹെൽത്ത് സെൻ്ററിൻ്റെയും സംയുക്കാഭിമുഖ്യത്തിൽ ലോക തപാൽ ദിനം ആചരിച്ചു. എൻ ഐ ടി കാലിക്കറ്റ് ഡയറക്ടർ ഡോ പ്രസാദ് കൃഷ്ണ ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് ഡിവിഷൻ സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ് വി ശാരദ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എൻ ഐ ടി കാലിക്കറ്റ് ഡയറക്ടർ ഡോ പ്രസാദ് കൃഷ്ണയും കാലിക്കറ്റ് ഡിവിഷൻ സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ് വി ശാരദയും ചേർന്ന് പോസ്റ്റ് വുമൺ കെ ടി കവിതയെ പൊന്നാടയും ക്യാഷ് അവാർഡും നൽകി ആദരിച്ചു. സീനിയർ പോസ്റ്റ് മാസ്റ്റർ പി പ്രമോദ് കുമാർ , പ്രോഗ്രാം കോർഡിനേറ്റർ പ്രൊഫ വർഗീസ് മാത്യു, പബ്ലിക് റിലേഷൻസ് ഇൻസ്പെക്ടർ സി ഹൈദർ അലി , എൻ സത്യൻ , പി രതീഷ് എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ . എൻ ഐ ടി കാലിക്കറ്റ് ഇന്ത്യൻ നോളജ് സിസ്റ്റത്തിൻ്റെയും കെട്ടാങ്ങൽ അമല റൂറൽ ഹെൽത്ത് സെൻ്ററിൻ്റെയും സംയുക്കാഭിമുഖ്യത്തിൽ നടത്തിയ ലോക തപാൽ ദിനാചരണ ചടങ്ങിൽ എൻ ഐ ടി കാലിക്കറ്റ് ഡയറക്ടർ ഡോ പ്രസാദ് കൃഷ്ണയും കാലിക്കറ്റ് ഡിവിഷൻ സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ് വി ശാരദയും ചേർന്ന്
പോസ്റ്റ് വുമൺ കെ ടി കവിതയെ പൊന്നാടയും ക്യാഷ് അവാർഡും നൽകി ആദരിക്കുന്നു. സീനിയർ പോസ്റ്റ് മാസ്റ്റർ പി പ്രമോദ് കുമാർ , പ്രോഗ്രാം കോർഡിനേറ്റർ പ്രൊഫ വർഗീസ് മാത്യു, പബ്ലിക് റിലേഷൻസ് ഇൻസ്പെക്ടർ സി ഹൈദർ അലി , എൻ സത്യൻ , പി രതീഷ് തുടങ്ങിയവർ സമീപം