പാചക തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം കുന്ദമംഗലത്ത് : പതാക ഉയർന്നു
കുന്ദമംഗലം : കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് യൂണിയൻ്റെ രണ്ട് ദിവസം നീണ്ടു നിൽക്കുന്ന ജില്ലാ സമ്മേളനത്തിന് കുന്ദമംഗലത്ത് പതാക ഉയർന്നു. സമ്മേളനം നാളെ കോഴിക്കോട് സമാപിക്കും. കുന്ദമംഗലം ബ്ലോക്ക് ഓഡിറ്റോറിയത്തിന് മുൻപിൽ മുതിർന്ന പാചക തൊഴിലാളികളായ ഉസൈൻ ഹാജി കൊടുവള്ളി, ജനാർദ്ധനൻ മടവൂർ എന്നിവർ ചേർന്ന് പതാക ഉയർത്തി. ജില്ലാ പ്രസിഡണ്ട് ബഷീർ പാണ്ടികശാല അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി റസാഖ് കൊടുവള്ളി, സുനീർ ബാലുശ്ശേരി, സലാം മഞ്ചേരി, ഹനീഫ കണ്ണൂർ, ബിജീഷ് മടവൂർ, മഹബൂബ് കുറ്റിക്കാട്ടൂർ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ : പാചക തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനത്തിന് കുന്ദമംഗലത്ത് പതാക ഉയർത്തുന്നു.