കോഴിക്കോട് മിത്സുബിഷി ഇലക്ട്രിക്ക് കൂളിംഗ് പ്ലാനറ്റ് നാടിന് സമർപ്പിച്ചു ; പുത്തൻ അനുഭവങ്ങൾ സമ്മാനിച്ച് ശീതൾ റഫ്രിജറേഷൻ
കോഴിക്കോട് : എയർകണ്ടിഷൻ വ്യാപാര മേഖലയിൽ പാരമ്പര്യത്തിൻ്റെയും വിശ്വാസ്യതയുടെയും കരുത്തുറ്റ ഉൽപ്പന്നമായ മിത്സുബിഷി ഇലക്ട്രിക്ക് കൂളിംഗ് പ്ലാനറ്റ് കോഴിക്കോട് മലബാർ ക്രിസ്റ്റ്യൻ കോളജിന് സമീപം പ്രവർത്തനം ആരംഭിച്ചു. ലക്ഷ്മി ബിൽഡിങ് ഗ്രൗണ്ട് ഫ്ലോറിൽ ശീതൾ റഫ്രിജറേഷനിൽ സജ്ജമാക്കിയ മിത്സുബിഷി കൂളിംഗ് പ്ലാനറ്റ് എൽ ഇ ഡിവിഷൻ ബിസിനസ് ഓപ്പറേഷൻ ഹെഡ് നൗഹികോ ഹോസോക്വാവയും എൻ ഇ ഡിവിഷൻ ബിസിനസ് ഓപ്പറേഷൻ ഡെപ്യൂട്ടി ഹെഡ് നിരജ് ഗുപ്തയും ചേർന്ന് ഉദ്ഘാടനം ചെയ്തു. ആദ്യ വിൽപ്പന എൽ ഇ ഡിവിഷൻ ബിസിനസ് ഓപ്പറേഷൻ ഹെഡ് നൗഹികോ ഹോസോക്വാവ നിർവ്വഹിച്ചു. അറ്റ്ലസ് അറൂസ ജ്വല്ലറി മാനേജിംഗ് ഡയറക്ടർ അഹമ്മദ് ഇസ്മയിൽ ഏറ്റുവാങ്ങി. ശീതൾ റഫ്രിജറേഷൻ മാനേജിംഗ് ഡയറക്ടർ ബിനു തോമസ്, മാനേജിങ് പാർട്ണർ ബിജു ദേവസ്യ പുതിയ ഓഫറുകളെക്കുറിച്ചു സംസാരിച്ചു. മിത്സുബിഷി കമ്പനി പ്രതിനിധികളായ സുരേന്ദ്രൻ,ദിപു മാനുവൽ,ബിച്ചുരാജ് എന്നിവർ ആശംസകൾ നേർന്നു. ഉദ്ഘാടന ദിവസം പങ്കെടുത്തവർക്ക് വിസിറ്റ് ആൻ്റ് വിൻ മെഗാ നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനം 1 ടൺ എ.സി, ഫായിസ് ഏറ്റുവാങ്ങി. രണ്ടാം സമ്മാനം കാരപ്പറമ്പ് സ്വദേശി കെ വി രജീഷിന് വാഷിംഗ് മെഷീനും സമ്മാനിച്ചു. നറുക്കെടുപ്പിലൂടെ മറ്റനവധി സമ്മാനങ്ങളും നൽകി.

