സുരക്ഷ കൈവേലി : ഭരണ സമിതിക്ക് ആദരവ്
ബാലുശ്ശേരി : ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് ഭരണ സമിതിക്ക് എസ്‌റ്റേറ്റ്മുക്ക് പൗരസമിതിയുടെ ആദരവ് എസ്‌റ്റേറ്റ്മുക്ക് അംഗനവാടിക്ക് സമീപം വയലിലെ സുരക്ഷാ കൈവേലിയാണ് ഭരണ സമിതി നിർമ്മിച്ചത്. വാർഡ് മെമ്പർക്കുമുള്ള ആദരവ് പൗരസമിതി പ്രസിസൻ്റ് ദിവാകരൻ കെ പി അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നിർവ്വഹിച്ചു. വാർഡ് മെമ്പറെ സലാം പുള്ളാടിക്കാണ്ടി പൊന്നാടയണിയിച്ചു. ജനറൽ സെക്രട്ടറി റഷീദ് പൂനൂർ സ്വാഗതം പറഞ്ഞു. അഹമ്മദ് പൊയിൽ, ആടമ്പ്ര അബ്ദുറഹിമാൻ, എ കെ. കോയാലിഹാജി, ആടമ്പ്ര കാദർ ഹാജി. യു കെ ഷബിർ എന്നിവർ പ്രസംഗിച്ചു ‘. സെക്രട്ടറി വി.പി.അനിൽ കുമാർ നന്ദിയും പറഞ്ഞു