ഗാന്ധി തൊപ്പിയും കറുത്ത വസ്ത്രവും അണിഞ്ഞ് പ്രവർത്തകർ ; മഹാത്മജിയെ അനുസ്മരിച്ച് ട്രയാങ്കിൾ സ്മൃതി സംഗമം
കോഴിക്കോട് :ട്രയാങ്കിൾ സാംസ്കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു. ട്രയാങ്കിൾ കോർഡിനേറ്റർ എം എം ഷാജി ഉദ്ഘാടനം ചെയ്തു. ഗാന്ധിയൻ തത്വങ്ങളെ വിസ്മരിച്ചവർക്കുള്ള പ്രതിഷേധമാണ് കറുത്ത വസ്ത്രമണിഞ്ഞ് സംഗമം നടത്തിയതെന്ന് എം എം ഷാജി പറഞ്ഞു. ട്രയാങ്കിൾ സാംസ്ക്കാരിക സംഘടനാ പ്രവർത്തകരും മറ്റ് സന്നദ്ധ സംഘടനകളുടെ ഭാരവാഹികളും അണിനിരന്ന് സൗത്ത് ബീച്ചിൽ നിന്നും ആരംഭിച്ച റാലി ബീച്ച് വഴി യാത്ര ചെയ്ത് പഴയ കോർപ്പറേഷൻ ഓഫീസിന് മുൻപിൽ സ്ഥാപിച്ച ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തി സമാപിച്ചു.
ഗാന്ധിയൻ ആദർശങ്ങളെ മറന്ന രാഷ്ട്രീയ നേതൃത്വങ്ങളോടുള്ള പ്രതിഷേധ സൂചകമായി കറുത്ത വസ്ത്രം അണിഞ്ഞാണ് പ്രവർത്തകർ സംഗമത്തിൽ പങ്കെടുത്തത്. എൻ സി പി ജില്ലാ പ്രസിഡൻ്റ് ഇ കെ സലീന അധ്യക്ഷയായി. സർവോദയ മണ്ഡലം പ്രസിഡൻ്റ് ടി കെ എ അസീസ് , പി കെ കോളജ് അസോ. പ്രൊഫ. അബ്ദുൾ റസാഖ്, എൻ സി പി സംസ്ഥാന സെക്രട്ടറി വി മനോഹരൻ , മെക് 7 കാലിക്കറ്റ് ബീച്ച് കോർഡിനേറ്റർ ടി പി എം ഹാഷിർ അലി , കേരള ജന സമ്പർക്ക വേദി ജന. സെക്രട്ടറി
പി അനിൽ ബാബു ,എം കെ മനോജ് തുടങ്ങിയവർ പ്രസംഗിച്ചു. കോഴിക്കോട് ബീച്ച് ഉൾപ്പെടെ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിലും തൊടുപുഴയിലും എറണാകുളത്തും ഗാന്ധി സ്ക്വയറിലും പട്ടാമ്പിയിൽ മേലെ പട്ടാമ്പി എന്നിവിടങ്ങളിലായി സംസ്ഥാനത്തെ 5 കേന്ദ്രങ്ങളിലായാണ് ഗാന്ധി സ്മൃതി സംഗമം നടത്തിയതെന്ന് ട്രയാങ്കിൾ സംസ്ഥാന ചെയർമാൻ എൻ എ മുഹമ്മദ് കുട്ടി അറിയിച്ചു.
ഫോട്ടോ : ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു. ട്രയാങ്കിൾ കോർഡിനേറ്റർ എം എം ഷാജി ഉദ്ഘാടനം ചെയ്യുന്നു. സമീപം എൻ സി പി ജില്ലാ പ്രസിഡൻ്റ് ഇ കെ സലീന . സർവോദയ മണ്ഡലം പ്രസിഡൻ്റ് ടി കെ എ അസീസ് , അബ്ദുൾ റസാഖ്, ടി പി എം ഹാഷിർ അലി , പി അനിൽ ബാബു തുടങ്ങിയവർ.
