എഴുപത് കുടുംബങ്ങൾക്ക് ശൗച്യാലയവും കുഴൽ കിണറും നിർമ്മിക്കുന്നു ; സിയസ്കോ “ആർദ്രം ” പദ്ധതിക്ക് ശനിയാഴ്ച തുടക്കം
കോഴിക്കോട് :സിയസ് കൊ സപ്തതി ആഘോഷത്തിൻ്റ ഭാഗമായി നടപ്പിലാക്കുന്ന “ആർദ്രം” പദ്ധതിക്ക് ശനിയാഴ്ച ഔദ്യോഗിക തുടക്കം. എഴുപത് കുടുംബങ്ങൾക്ക് ശൗച്യാലയവും കുഴൽ കിണറും നിർമ്മിച്ച് നൽകുന്ന ആർദ്രം പദ്ധതിയുടെ ഉദ്ഘാടനം അഡ്വ ഹാരിസ് ബീരാൻ എം പി നിർവ്വഹിക്കും. വൈകിട്ട് 4 ന് ചെറൂട്ടി റോഡിലെ എം.എസ്.എസ്. ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സിയസ്കോ പ്രസിഡൻ്റ് സി ബി വി സിദ്ദിഖ് അധ്യക്ഷത വഹിക്കും. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, ഡെപ്യൂട്ടി മേയർ സി.പി.മുസാഫിർ അഹമ്മദ് എന്നിവർ വിശിഷ്ടാതിഥികളാകും. കൗൺസിലർമാരായ കെ.മൊയ്തീൻകോയ ,എസ്. കെ. അബൂബക്കർ , പി മുഹസീന,
എം.എസ്.എസ് സ്റ്റേറ്റ് ജനറൽ സിക്രട്ടറി എഞ്ചി.പി.മമ്മദ് കോയ, വ്യാപാര പ്രമുഖൻ സി.എ.ഉമ്മർകോയ, പ്രവാസി വ്യവസായി ആദം ഒജി, മലബാർ ചേംബർ ശ്യാം സുന്ദർ ഏറാടി എന്നിവർ പ്രസംഗിക്കും. ആർദ്രം പദ്ധതി ചെയർമാൻ പി.കെ.വി അബ്ദുൽ അസീസ് റിപ്പോർട്ട് അവതരിപ്പിക്കും. ജനറൽ സിക്രട്ടറി എം.വി. ഫസൽ റഹ്മാൻ,
സെക്രട്ടറിമാരായ സി.പി.എം. സഈദ് അഹമ്മദ് , പി .വി.മുഹമ്മദ് യൂനുസ് ,കൺവീനർ ആദം കാതിരിയകത്ത് എന്നിവർ നേതൃത്വം നൽകും. സിയസ്കോ നിർദ്ധന കുടുംബങ്ങൾക്ക് വീട് നിർമ്മാണത്തിന് തറയിടൽ കർമ്മം നിർവ്വഹിക്കുന്നുണ്ട് . അഭയം പദ്ധതിയിലൂടെ നഗരത്തിൽ 16 വീടുകൾക്കായി ഇതിനകം തറയിടൽ നടത്തി.
17 ആം മത്തെ വീടിൻ്റ തറയിടൽ കർമ്മം സെപ്റ്റമ്പർ 28 ന് ഞായറാഴ്ച രാവിലെ 9 ന് സാഫി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ സി ഇ ഒ പ്രൊഫ ഇ പി ഇമ്പിച്ചിക്കോയ നിർവ്വഹിക്കുമെന്നും പ്രസിഡൻ്റ് സി ബി വി സിദ്ദിഖ് അറിയിച്ചു.