ഉദ്ഘാടനത്തിന് ഒരുങ്ങി കോഴിക്കോട് മിത്സുബിഷി ഇലക്ട്രിക്ക്കൂളിംഗ് പ്ലാനറ്റ് ; വമ്പൻ ഓഫറുകളുമായി ശീതൾ റഫ്രിജറേഷൻ
കോഴിക്കോട് : എയർകണ്ടിഷൻ വ്യാപാര മേഖലയിൽ പാരമ്പര്യത്തിൻ്റെയും വിശ്വാസ്യതയുടെയും കരുത്തുറ്റ ഉൽപ്പന്നമായ മിത്സുബിഷി ഇലക്ട്രിക്ക് കൂളിംഗ് പ്ലാനറ്റ് കോഴിക്കോട് ഒരുങ്ങി. വമ്പൻ ഓഫറുകളോടെ കണ്ണൂർ റോഡ് ക്രിസ്റ്റ്യൻ കോളജിന് മുൻവശം ലക്ഷ്മി ബിൽഡിങ് ഗ്രൗണ്ട് ഫ്ലോറിൽ ശീതൾ റഫ്രിജറേഷനാണ് മിത്സുബിഷി കൂളിംഗ് പ്ലാനറ്റ് സജ്ജമാക്കിയത്. സെപ്റ്റംബർ 29 ന് വൈകീട്ട് 5 ന് എൽ ഇ ഡിവിഷൻ ബിസിനസ് ഓപ്പറേഷൻ ഹെഡ് നൗഹികോ ഹോസോക്വാവയും എൻ ഇ ഡിവിഷൻ ബിസിനസ് ഓപ്പറേഷൻ ഡെപ്യൂട്ടി ഹെഡ് നിരജ് ഗുപ്തയും ചേർന്ന് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ദിവസം പങ്കെടുക്കുന്നവർക്ക് വിസിറ്റ് ആൻ്റ് വിൻ നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനം 1 ടൺ എ സി യും രണ്ടാം സമ്മാനം വാഷിംഗ് മെഷീനും ലഭിക്കും. 29, 30 ദിവസങ്ങളിൽ പർച്ചേസ് ചെയ്യുന്നവർക്ക് ഇൻസ്റ്റലേഷൻ സൗജന്യമായിരിക്കുമെന്ന് ശീതൾ റഫ്രിജറേഷൻ മാനേജിംഗ് പാർട്ണർ ബിജു ദേവസ്യ പറഞ്ഞു.
