കാലിക്കറ്റ് മാസ്റ്റർ ക്രിക്കറ്റേർസിന് പുതിയ ഭാരവാഹികൾ
കോഴിക്കോട് : കായിക വിനോദങ്ങൾ സജീവമാണമെന്ന ലക്ഷ്യവുമായി നഗരം കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ച കാലിക്കറ്റ് മാസ്റ്റർ ക്രിക്കറ്റേർസിന് പുതിയ ഭാരവാഹികളായി. പി ഫൗസൽ ഹസ്സൻ ( പ്രസിഡൻ്റ്) , ബി വി മെഹബൂബ് (ജന. സെക്രട്ടറി) , അൽത്താഫ് അഹമ്മദ് ( ട്രഷറർ ) എന്നിവർ ഉൾപ്പെട്ട ഭരണ സമിതിയാണ് 2025 – 27 വർഷത്തേക്ക് ചുമതലയേറ്റത്. വൈസ് പ്രസിഡൻ്റ്മാരായി പി പി മെഹറൂഫ് ,
കെ എം അക് താബ് , ജോയിൻ്റ് സെക്രട്ടറിമാരായി മുഹമ്മദ് അസ്ലം , പി വി ഹാരിസ് ,
മുഖ്യ രക്ഷാധികാരി- ഒ മമ്മൂദു , ടൂർണമെൻ്റ് കൺവീനർ – സി ഇ വി ഹാരിസ് , ജാബിർ സാലിഹ് , ഫിനാൻസ് കൺട്രോളർ – ഫറൂഖ് അലി എന്നിവരാണ് മറ്റ് ഭാരവാഹികൾ.