
ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു
കുന്ദമംഗലം | അങ്ങാടിയിലും പരിസര പ്രദേശങ്ങളിലും തെരുവ് വിളക്കുകൾ കത്താത്തതിലും, പുതിയത് സ്ഥാപിക്കാത്തതിലും പ്രതിഷേധിച്ച് യുഡിഎഫ് 14-ാം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു
മണ്ഡലം മുസ്ലീം ലീഗ് ട്രഷറർ ഒ.ഹുസൈൻ ഉദ്ഘാടനം ചെയ്തു വാർഡ് മെമ്പർ .പി.കൗലത്ത് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി വിനോദ് പടനിലം,ടി.കെ സീനത്ത്, സമീറ അരീപുറം,ഫാത്തിമ ജെസ്‌ലി,ഷിജുമു പ്രമ്മൽ, കെ കെ ഷമീൽ, അമീൻ എം കെ,ഐ മുഹമ്മദ് കോയ, രമേശൻ പു റ്റാട്ട് , പി മുസ്തഫ, പി ബഷീർ ,ഷാജി മുപ്രമൽ, എം വി ബൈജു , പി അഷ്റഫ് , ജമീല പുറ്റാട്ട് സംസാരിച്ചു.
ഫോട്ടോ. തെരുവ് വിളക്കുകൾ കത്താത്തതിനെതിരിൽ യു ഡി എഫ് പ്രവർത്തകർ ചൂട്ട് കത്തിച്ച് പ്രതിഷേധിക്കുന്നു.