
അയ്യപ്പ സംഗമം നല്ല ഉദ്ദേശം , വികസനമാണ് ലക്ഷ്യം : ദേവസ്വം ബോർഡ് പ്രസിഡൻ്റ്
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കാത്തതിൽ വിശദീകരണമായി ദേവസ്വം ബോർഡ് രംഗത്ത് . അയ്യപ്പ സംഗമത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ ക്ഷണിച്ചതാണെന്നും പല കോണിൽ നിന്നും സഹകരണം ഉണ്ടായില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് പറഞ്ഞു. പലരും വരാത്തതിന് കാരണങ്ങളുണ്ട്. ശബരിമലയുടെ അടിസ്ഥാനവികസനം മാത്രമാണ് ദേവസ്വം ബോർഡിന്റെ ലക്ഷ്യം. അതിന് എല്ലാ സർക്കാരുകളും സഹകരിക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി . സംഗമം നടക്കുമ്പോൾ ശബരിമലയിലേക്ക് എത്തുന്ന മറ്റു തീർത്ഥാടകർക്ക് ഒരു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്നും ബോർഡ് വ്യക്തമാക്കി.