
ഫുട്ബോൾ താരം ചാർളി ഇനി ഓർമ്മ ; ഇന്ന് യാത്രമൊഴി
പി കെ അബൂബക്കർ
കുന്ദമംഗലം : ഫുട്ബോൾ പ്രേമികളുടെ ഇഷ്ടതാരം ചെത്ത് കടവ് ചന്ദ്രൻ എന്ന ചാർളി ഇനി ഓർമ്മ. കുന്ദമംഗലത്തും പരിസരങ്ങളിലും കാൽപന്ത് കളിയിലും, പരിശീലനത്തിലും എല്ലാവർക്കും ഏറെ പ്രിയപ്പെട്ടവനായിരുന്ന ഇദ് ദേഹം ബുധനാഴ്ച്ച ഉച്ചയോടെയാണ് മരണപ്പെട്ടത്. കൊച്ചു കുട്ടികൾക്ക് ഫുട്ബോളിൽ മികച്ച പരിശീലനം നൽകി അവരെ ഉയർത്തി കൊണ്ടുവരുവാൻ ഏറെ താൽപര്യം കാണിച്ച വ്യക്തിത്വമായിരുന്നു ചാർളിയുടെ വേർപാട് കായിക പ്രേമികളെ ദുഖത്തിലാഴ്ത്തി. സെവൻസ് ഫുട്ബോൾ ടൂർണമെൻ്റുകളുടെ മൈതാനങ്ങളിൽ ലൈൻ അമ്പയറായി ഒരു കൊടിയുമേന്തി മൈതാനത്ത് നിറഞ്ഞ് നിൽക്കുന്ന ചന്ദ്രൻ ഫുട്ബോളിനെ ജീവന് തുല്യം സ്നേഹിച്ചിരുന്നു. കളി കളത്തിൽ അതിര് നിർണയിച്ച് മാർക്കിടുന്നതിൽ അസാമാന്യ വൈദഗ്ദ്യമുള്ളയാളായിരുന്നു. ഇതു കൊണ്ട് തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ടൂർണമെൻ്റുകൾ നടക്കുമ്പോൾ സംഘാടകർ ആദ്യമോർക്കുന്നത് ചാർളിയെയായിരുന്നു, , ഫുട്ബോളിനെ കുറിച്ച് എന്ത് ചോദിച്ചാലും കൃത്യമായ ഉത്തരം നൽകുമായിരുന്നു. സാറ്റ ലെറ്റ് ചെത്ത് കടവിൻ്റെ മുൻനിര കളിക്കാരനായി 80 മുതൽ കളി മൈതാനങ്ങളിൽ നാട്ടുകാർ ചാർളി എന്ന് വിളിക്കുന്ന ചന്ദ്രൻ ഉണ്ടാകുമായിരുന്നു, കെ ആർ സ്, യംഗ് ഇൻഡ്യൻസ്, സാൻ്റോസ് കുന്ദമംഗലം, തുടങ്ങി ജില്ലയിലെ പ്രമുഖ ടീമുകൾക്ക് വേണ്ടി ജയ് സി അണിഞ്ഞിട്ടുണ്ട്. കുന്ദമംഗലം സെവൻസ് സ്പോർട്സ് ക്ലബിൻ്റെയും, കുരിക്കത്തൂർ പെരിയങ്ങാട് സ്കൂൾ വിദ്യാർത്ഥികളുടെയും പരിശീല കനായിരുന്നു.പ്രായം ചെന്നവരുടെ മാസ്റ്റേഴ്സ് മൽസരങ്ങളിലും സജീവമായി പങ്കെടുത്തിരുന്നു. കളിയിൽ അച്ചടക്കം മുഖമുദ്രയാക്കിയ ചാർളി . സെവൻ സ്പോർട്സ് എഫ് സി യുടെ സീനിയർ പരിശീലകനായ ചന്ദ്രൻ ചെത്തുകടവിൻ്റെ നിര്യാണത്തിൽ കമ്മറ്റി അനുശോചന യോഗം നടത്തി . നിയാസ് റഹ്മാൻ അധ്യക്ഷത വഹിച്ചു. എൻ. മുഹമ്മിൻ , നവാസ് റഹ്മാൻ ,കെ കാദർ , ഷൈജു , നന്ദകുമാർ, സലാം കാരന്തുർ, സുനിൽദാസ് , നൗഫൽ, ‘ബഷീർ, ഫാസിർ എൻ. പി സംസാരിച്ചു. മൂസകോയ പെരിങ്ങൊളം സ്വാഗതവും ഇർഷാദ് നന്ദിയും പറഞ്ഞു. ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ഇന്ന് (വ്യാഴം) വൈകീട്ട് അഞ്ചിന് പുതിയ സ്റ്റാൻ്റിൽ നടക്കും.
ഫോട്ടോ. ചാർളി പരിശീലനത്തിൽ