
നാഷണൽ പീപ്പിൾസ് പാർട്ടിയും നാഷനൽ പ്രോഗ്രസ്സീവ് പാർട്ടിയും ലയിക്കുന്നു ; ഒക്ടോബറിൽ ലയന സമ്മേളനം
കോഴിക്കോട് : എൻ ഡി എ യിലെ ഘടക കക്ഷിയായ നാഷണൽ പീപ്പിൾസ് പാർട്ടിയിൽ നാഷനൽ പ്രോഗ്രസ്സീവ് പാർട്ടി ലയിക്കാൻ ഇരു പാർട്ടിയിലെ മുതിർന്ന നേതാക്കൾ ധാരണയലെത്തി. നാഷനൽ പീപ്പിൾസ് പാർട്ടി സംസ്ഥാന പ്രസിഡൻ്റ് കെ ടി തോമസും നാഷണൽ പ്രോഗ്രസീവ് പാർട്ടി സംസ്ഥാന പ്രസിഡൻ്റ് വി. വി അഗസ്റ്റിനും കോഴിക്കോട് ചേർന്ന യോഗത്തിൽ ചർച്ചകൾക്ക് നേതൃത്വം നൽകി. ദേശീയ തിരഞ്ഞെടുപ്പു കമ്മീഷൻ ദേശീയ പാർട്ടിയായി അംഗീകരിച്ച 6 കക്ഷികളിൽ ഉൾപ്പെട്ടതാണ് നാഷണൽ പീപ്പൾസ് പാർട്ടി . ഒക്ടോബറിൽ തിരുവനന്തപുരത്തു
നടക്കുന്ന നാഷനൽ പീപ്പിൾസ് പാർട്ടിയുടെ ദേശീയ ‘നേതാക്കന്മാരുടെ സാന്നിദ്ധ്യത്തിൽ ലയന സമ്മേളനം നടത്താനും യോഗം തീരുമാനിച്ചു. നാഷണൽ പീപ്പിൾസ് പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻ്റ് ജേക്കബ് തോമസ്, സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ഗോവിന്ദ്, സംസ്ഥാന സെക്രട്ടറി ബിന്ദു പിള്ള എന്നിവരും നാഷണൽ പ്രോഗ്രസ്സീവ് പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ സി പി സുഗതൻ , ഡോ ജോർജ് എബ്രഹാം, ജനറൽ സെക്രട്ടറി അഡ്വ ജോർജ് എബ്രഹാം എന്നിവരും ചർച്ചയിൽ പങ്കെടുത്തു.