
ആലപ്പുഴയിൽ രണ്ട് സ്കൂൾ വിദ്യാർത്ഥികളെ കാണാനില്ല
ആലപ്പുഴ: അരൂകുറ്റിയിൽ രണ്ട് സ്കൂൾ വിദ്യാർത്ഥികളെ കാണാനില്ല. അരൂകുറ്റി ഇട്ടിത്തറ ഹൗസിൽ സുനിൽ കുമാറിന്റെ മകൻ മുരാരി(16), അരൂകുറ്റി തുരുത്തിപ്പള്ളി ഹൗസിൽ ഗിരീഷിന്റെ മകൻ ഗൗരി ശങ്കർ(16) എന്നിവരെയാണ് കാണാതായിരിക്കുന്നത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം ഉണ്ടായത് . സ്കൂൾ വിട്ട് വന്ന ശേഷം വസ്ത്രം മാറി പുറത്തേക്ക് പോയ കുട്ടികളെ പിന്നീട് കാണാതാവുകയായിരുന്നു. വിവരം ലഭിക്കുന്നവർ പൂച്ചാക്കൽ പൊലീസിൽ വിവരമറിക്കേണ്ടതാണ്.