ലോക ഹൃദയ ദിനം : “ഹൃദയത്തിന് വേണ്ടി ഒരു നടത്തം” സെപ്റ്റംബർ 29 ന്
കോഴിക്കോട് : ലോക ഹൃദയ ദിനാചരണത്തിൻ്റെ ഭാഗമായി കോർപ്പറേഷനും കേരള ഹാർട്ട് കെയർ സൊസൈറ്റിയും സംയുക്തമായി വിവിധ സന്നദ്ധ സംഘടനകൾ , ഹോസ്പിറ്റലുകൾ , എൻ എസ് എസ് , എൻ സി സി ഉൾപെടെ മറ്റ് സാംസ്കാരിക സംഘടനകളുടെ സഹകരണത്തോടെ “ഹൃദയത്തിന് വേണ്ടി ഒരു നടത്തം ” പരിപാടി സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 29 ന് രാവിലെ 7 ന് മാനാഞ്ചിറ പ്രവേശന കവാടത്തിൽ നിന്നും ആരംഭിച്ച് കമ്മീഷണർ ഓഫീസ് , ഹെഡ് പോസ്റ്റ് ഓഫീസ്, ആദായ നികുതി ഓഫീസ് ,സി ച്ച് ഓവർ ബ്രിഡ്ജ് വഴി ടൗൺ ഹാളിൽ സമാപിക്കും വിധമാണ് നടത്തം ക്രമീകരിച്ചിരിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. തുടർന്ന് ടൗൺ ഹാളിൽ പ്രശസ്ത കാർഡിയോളജിസ്റ്റുകളുമായി മുഖാമുഖം, സി പി ആർ പ്രദർശനം എന്നിവ നടക്കും. മലബാറിലെ പ്രശസ്ത കാർഡിയോളജിസ്റ്റ് 80 വയസ് തികഞ്ഞ ഡോ. കെ സുഗതനെയും പ്രശസ്ത കാർഡിയോ സർജൻ വി നന്ദകുമാറിനെയും ആദരിക്കും. ലോക ഹൃദയ ദിനാചരണം സംഘടിപ്പിക്കുന്നതിന് മുന്നോടിയായി സ്വാഗത സംഘം രൂപീകരിച്ചു. മേയറുടെ ചേംബറിൽ നടന്ന യോഗത്തിൽ മേയർ ഡോ ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. നഗരത്തിലെ സാമൂഹിക, ഡോ ബീന ഫിലിപ്പ് ചെയർമാൻ , ഡോ കെ കുഞ്ഞാലി ജനറൽ കൺവീനർ , പ്രോഗ്രാം കോർഡിനേറ്റർ ആർ ജയന്ത് കുമാർ , ഡോ കെ മൊയ്തു, ഡോ പി കെ അശോകൻ , എം വി കുഞ്ഞാമു , പി കെ മൊയ്തീൻ കോയ ( കെൻസ ബാബു ), അഡ്വ എം രാജൻ , അഡ്വ നിർമ്മൽ കുമാർ എന്നിവർ വൈസ് ചെയർമാൻമാർ എം വി റംസി ഇസ്മയിൽ , കെ കെ സഹീർ എന്നിവർ ജോയിൻ്റ് കൺവീനറും എം പി ഇമ്പിച്ചമ്മദ് ജോയിൻ്റ് പ്രോഗ്രാം കോർഡിനേറ്ററുമായ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. റോട്ടറി കാലിക്കറ്റ് സൈബർ സിറ്റി പ്രസിഡൻ്റ് പി എസ് സിറാജ് പ്രീതി , അബ്ദുല്ല മാളിയേക്കൽ തുടങ്ങി സാംസ്കാരിക, ആതുരാലയ രംഗത്തെ പ്രമുഖരും പങ്കെടുത്തു.