
എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ കാണാതായി
കൊച്ചി:കുസാറ്റിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥി വയനാട് തൃശ്ശിലേരി ബീന നിവാസിൽ സായന്ത് (20 വയസ്) 15.9-25 ന് വൈകുന്നേരം മുതൽ തൃക്കാക്കര ഞാലകംകരയിലെ വിദ്യാനഗർ ഭാഗത്തുള്ള ഷാഹിയാന ഹോസ്റ്റലിൽ നിന്ന് കാണാതായി. വിവരം ലഭിക്കുന്നവർ അടുത്ത പോലീസ് സ്റ്റേഷനിലോ 9496727842 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടണമെന്ന് സായന്തിൻ്റെ അച്ഛൻ മനോജ് അറിയിച്ചു. കളമശ്ശേരി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.