
മുത്താമ്പി പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി
കൊയിലാണ്ടി: മുത്താമ്പി പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.അരിക്കുളം മാവട്ട മോവർ വീട്ടിൽ പ്രമോദ് (48) ആണ് പുഴയിൽ ചാടി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഫയർ ഫോഴ്സിന്റെ ജില്ലാ സ്കൂബാ ടീം നേതൃത്വത്തിൽ മൃതദേഹം മുങ്ങിയെടുത്തു. ഇന്ന് പുലർച്ചെ വീട്ടിൽ ആളെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽബൈക്ക് മുത്താമ്പി പാലത്തിനു മുകളിൽ കണ്ടെത്തുകയും തുടർന്ന് ആൾ പുഴയിൽ അകപ്പെട്ടിട്ടുണ്ടോ എന്ന സംശയത്തെ തുടർന്ന് കൊയിലാണ്ടി ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കൊയിലാണ്ടിയിൽ നിന്നും സ്റ്റേഷൻ ഓഫീസർ വി കെ ബിജു വിൻ്റെ നേതൃത്വത്തിൽ പുലർച്ചെ മുതൽ പുഴയിൽ തിരച്ചിൽ ആരംഭിച്ചു. കോഴിക്കോട് നിന്നും ജില്ലാ ഫയർഫോഴ്സ് സ്കൂമ്പാ ടീമും സ്ഥലത്തെത്തി തിരച്ചിൽ നടത്തി. സ്കൂബ ടീം നടത്തിയ തിരച്ചിലിൽ മുത്താമ്പി പുഴയിൽ പാലത്തിനു താഴെ ഭാഗത്ത് 26 അടി താഴ്ചയിൽ നിന്നും ആളെ പുറത്തെടുക്കുകയായിരുന്നു.
