ശ്രീ സുബ്രഹ്മണ്യ ആയുർ വേദ നഴ്സിംഗ് ഹോം സുവർണ്ണ ജൂബിലി ആഘോഷം 16 ന്
കോഴിക്കോട് : ശ്രീ സുബ്രഹ്മണ്യ ആയുർ വേദ നഴ്സിംഗ് ഹോം സുവർണ്ണ ജൂബിലി ആഘോഷം സെപ്റ്റംബർ 16 ന് നടത്താൻ തീരുമാനിച്ചതായി സ്വാഗത സംഘം
ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ആശീർവാദ് ലോൺസിൽ വൈകീട്ട് 3 ന് നടക്കുന്ന ചടങ്ങിൽ എം കെ രാഘവൻ എം പി സുവർണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും. മേയർ ബീന ഫിലിപ്പ് അധ്യക്ഷത വഹിക്കും.
പുതിയ പ്രൊജക്ട് ഉദ്ഘാടനവും പുസ്തക പ്രകാശനവും ജില്ലാ കളക്ട്ർ സ്നേഹിൽ കുമാർ സിംഗ് നിർവ്വഹിക്കും. ശിവഗിരി മഠം ബ്രഹ്മശ്രീ പ്രബോധ തീർത്ഥ സ്വാമികൾ, മാതൃഭൂമി മാനേജിംഗ് എഡിറ്റർ പി വി ചന്ദ്രൻ , കോഴിക്കോട് വലിയ ഖാസി ഇൻ ചാർജ് സഫീർ സഖാഫി , ആർച്ച് ഡയോസിസ് ഓഫ് കാലിക്കറ്റ് മോൻസിഞ്ഞോർ ഫാ. ജെൻസൺ പുത്തൻ വീട്ടിൽ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. മുൻ എം പി കെ മുരളീധരൻ മുഖ്യ പ്രഭാഷണം നടത്തും. കോട്ടക്കൽ ആര്യവൈദ്യ ശാലയുടെ മാനേജിംഗ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ പി മാധവൻ കുട്ടി വാര്യരെ തെക്കെയിൽ കുടുംബവും ആയുർവേദ ചികിത്സാ രംഗത്ത് സേവനം ചെയ്യുന്ന ഡോ ആര്യദേവി , പാലപ്പുഴ , ഡോ പി വി രവീന്ദ്രൻ , ഡോ. എ പി ഹരിദാസൻ , ഡോ രവീന്ദ്രനാഥ്, ഡോ ഇടൂഴി ഭവദാസൻ എന്നിവരെയും ആദരിക്കും. ചികിത്സ രംഗത്ത് 60 വർഷം പൂർത്തികരിച്ച ശ്രീ സുബ്രഹ്മണ്യ നഴ്സിംഗ് ഹോം സ്ഥാപകൻ ഭിഷക് രത്ന രാജരത്നം വൈദ്യരെ കോട്ടക്കൽ ആര്യ വൈദ്യശാല മാനേജിംഗ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ പി എം വാര്യർ പൊന്നാട അണിയിച്ച് ആദരിക്കും. എം മെഹബൂബ് , അഡ്വ കെ പ്രവീൺ കുമാർ, എം ടി രമേശ് , സി എൻ വിജയകൃഷ്ണൻ , ഡോ.റീന അനിൽ കുമാർ, ഭവിൻ ദേശായി , പി പി നിഖിൽ, ഡോ ഉണ്ണി കൃഷ്ണൻ , എം വരുൺ ഭാസ്ക്കർ , കെ സി ശോഭിത , ഡോ ടി ജയരാജ് ,ടി സുരേഷ് വൈദ്യൻ , ഡോ
എഗ്ലിസ എന്നിവർ പ്രസംഗിക്കും. ബി എ എം എസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ വിദ്യാർത്ഥിനി നവ്യ മോഹൻലാലിനെ അനുമോദിക്കും. ആയുർവേദ മരുന്ന് നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തു വ്യാപാരികളായ ഹരിദാസൻ നായർ , പി കൃഷ്ണൻ, പ്രശസ്ത ആർക്കിട്ടക്റ്റ് ഡിസൈനർ ജയൻ ബിലാത്തിക്കുളം എന്നിവരെയും കേരള ഫ്ലവർ സ്റ്റോർ, ഇ എം ഇ സ്റ്റോർസ് എന്നി സ്ഥാപനങ്ങളെയും ചടങ്ങിൽ ആദരിക്കും. വാർത്ത സമ്മേളനത്തിൽ സംഘാടക സമിതി വൈസ് ചെയർമാൻ കൗൺസിലർ എം വരുൺ ഭാസ്ക്കർ, സ്ഥാപനത്തിൻ്റെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ സനന്ദ് രത്നം , സംഘാടക സമിതി ഭാരവാഹികളായ ബിജിത്ത് മാവിലാടത്ത്, സദാനന്ദൻ പെരുവയൽ, എന്നിവർ പങ്കെടുത്തു.