
അത്തോളി പോലീസ് സ്റ്റേഷന് മുമ്പിൽ കോൺഗ്രസ് ധർണ്ണ നടത്തി
അത്തോളി: കുന്നംകുളം പോലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത്തിനെ മർദ്ദിച്ച 4 പോലീസ് സുകാരെ സർവീസിൽ നിന്നും പിരിച്ചു വിടണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് അത്തോളിപോലീസ് സ്റ്റേഷന് മുമ്പിൽ അത്തോളി , ഉള്ളിയേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ജനകീയ സദസ്സ് ഡിസിസി ജനറൽ സെക്രട്ടറി മുനീർ എരവത്ത് ഉദ്ഘാടനം ചെയ്തു.സുനിൽ കൊളക്കാട് അദ്ധ്യക്ഷത വഹിച്ചു. എടാടത്ത് രാഘവൻ , ബിന്ദു രാജൻ, നാസ് മാമ്പൊയിൽ, അജിത്ത്കുമാർ കരുമുണ്ടേരി, രമേശ് ബാബു വയനാടൻ കണ്ടി, സതീശ് കന്നൂർ, ശാന്തിമാവീട്ടിൽ, ബിന്ദുകോറോത്ത്, ഷമീം പുളിക്കൂൾ എന്നിവർ പ്രസംഗിച്ചു. സുരേഷ് കെ കെ സ്വാഗതവും ഇയ്യാ കണ്ടി മുഹമ്മദ് നന്ദിയും പറഞ്ഞു.