
പോലീസ് മർദ്ദനം, ഉദ്യോഗസ്ഥരെ പിരിച്ചു വിടുക; കുന്ദമംഗലം പോലീസ് സ്റ്റേഷനിലേക്ക് മാർച്ച്
കുന്ദമംഗലം : ചാത്തമംഗലം മണ്ഡലം കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. വി എസ് സുജിത്തിനെ അകാരണമായി മർദിച്ച പോലിസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടുക എന്നാ വിശ്വപ്പെട്ടാണ് പ്രതിഷേധ സദസ് സംഘടിപ്പിച്ചത്. കെ പി സി സി മെമ്പർ എം പി ആദം മുൽസി ഉദ്ഘാടനം ചെ യ്തു, സി വി സംജിത്ത് അധ്യക്ഷത വഹിച്ചു.പി കേളുക്കുട്ടി, വേലായുധൻ, ബാബു ടി കെ ഹിതേഷ് കുമാർ, സുബ്യമണ്യൻ കോണിക്കൽ, പി ഷൗക്കത്തലി, തുടങ്ങിയവർ സംസാരിച്ചു.