
അത്തോളിയിലെ രണ്ട് വയസ്കാരൻ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽഇടം നേടി ! നേട്ടം സ്വന്തമാക്കിയത് ഓർമ്മ ശക്തിയിൽ
അത്തോളി: കൊളക്കാട് നെല്ലിപുനത്തിൽ ഷരുൺരാജ് – ആഷ്‌ലിരാജ് ദമ്പതികളുടെ മകൻ രണ്ട് വയസ്കാരൻ യാൻഷിവ് ഷാലി ഓർമ്മ ശക്തിയിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. വിവിധ തരം വിഭാഗങ്ങളിലായി 170ഓളം ഇനങ്ങൾ തൻ്റെ ഓർമ്മശക്തിയിലൂടെ തിരിച്ചറിഞ്ഞാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഒന്നര വയസ് പ്രായത്തിൽ വലിയ നേട്ടം കരസ്ഥമാക്കാൻ ശ്രമം തുടങ്ങി. ഒരോ സാധനങ്ങളുടെ പേര് പറയുമ്പോൾ യാൻഷിവ് തിരിച്ചറിഞ്ഞ് മനസ്സിലാക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് അമ്മ ആഷ്ലി രാജ് പ്രോത്സാഹനം നൽകി യാൻഷിവിനെ ഈ നേട്ടത്തിനായി പരിശീലീപ്പിച്ചത്.

