
എം കെ മുനീർഎം എൽ എ ആശുപത്രിയിൽ ;ആരോഗ്യ നിലയിൽപുരോഗതിയെന്ന് മെഡിക്കൽ ബുളളറ്റിൻ
കോഴിക്കോട് :ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ നിന്നും ഡോ. എം കെ മുനീർ എം എൽ എ യുടെ ആരോഗ്യ നിലയിൽ പുരോഗതി.
നിലവിൽ മേത്ര ഹോസ്പിറ്റലിൽ മെഡിക്കൽ സംഘത്തിൻ്റെ നിരീക്ഷണത്തിൽ കഴിയുകയാണ് എം കെ മുനീർ. ഉച്ചക്ക് 12.30 ഓടെ മെഡിക്കൽ ബുളറ്റിനിലൂടെയാണ് നിലവിലെ സ്ഥിതി വിവരം അറിയിച്ചത്. രക്തത്തിൽ പൊട്ടാസ്യത്തിൻ്റെ അളവ് കുറഞ്ഞതിന് പിന്നാലെ ഹൃദയാഘാതം കൂടി സംഭവിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. കഴിഞ്ഞ ദിവസം കൊടുവള്ളി മണ്ഡലത്തിൽ നിരവധി പരിപാടികളിൽ എം എൽ എ പങ്കെടുത്തിരുന്നു. പരിപാടി കഴിഞ്ഞു മടക്ക യാത്രയിലായിരുന്നു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
