സൈബർ സിറ്റി ഓണാഘോഷം : ക്യാൻസർ രോഗികൾക്ക് വസ്ത്രം സമ്മാനിച്ചു
കോഴിക്കോട് : റോട്ടറി കാലിക്കറ്റ് സൈബർ സിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷം സൈബർ ഓണം സംഘടിപ്പിച്ചു. ചെലവൂർ കാശ്മീർ കുന്നിൽ നടന്ന ചടങ്ങിൽ ആഘോഷത്തിൻ്റെ ഭാഗമായി ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റിലെ ക്യാൻസർ രോഗികൾക്ക് വസ്ത്രങ്ങൾ സമ്മാനിച്ചു. അഹമ്മദ് ദേവർ കോവിൽ എം എൽ എ
ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ റോട്ടറി സൈബർ സിറ്റി പ്രസിഡൻ്റ് സിറാജ് പ്രീതിയിൽ നിന്നും വസ്ത്ര കിറ്റ് ട്രസ്റ്റ് ചെയർമാൻ എൻ അനീഷ് ഏറ്റുവാങ്ങി. സെക്രട്ടറി സുഭിഷ മധു , ട്രഷറർ അബ്ദുൽ സലാം ബാവ , എം പി രഞ്ജിത്ത് , ഷെമിന ശശികുമാർ , സലീൽ സലീം ,സാലി മുഹമ്മദ്, ടി സി അഹമ്മദ് , മുഹമ്മദ് ഉണ്ണി ഒളകര , സന്നാഫ് പാലക്കണ്ടി , എ എം ആഷിഖ് , അബ്ദുൽ ജലീൽ ഇടത്തിൽ , സി എസ് സവീഷ് , സക്കീർ ഹുസൈൻ മുല്ല വീട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.ഉറിയടി, സി ഐ എസ് എഫ് – റോട്ടറി അംഗങ്ങൾ തമ്മിൽ കമ്പവലി മത്സരം , പൂക്കള മത്സരം എന്നിവയും ഉണ്ടായിരുന്നു.
ഫോട്ടോ: റോട്ടറി സൈബർ സിറ്റി സൈബർ ഓണം ആഘോഷത്തിൻ്റെ ഭാഗമായി ക്യാൻസർ രോഗികൾക്കായി വസ്ത്ര കിറ്റ് റോട്ടറി കാലിക്കറ്റ് സൈബർ സിറ്റി പ്രസിഡൻ്റ് സിറാജ് പ്രീതിയിൽ നിന്നും ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എൻ അനീഷ് ഏറ്റുവാങ്ങുന്നു.
ഫോട്ടോ – 2 – സൈബർ ഓണം അഹമ്മദ് ദേവർ കോവിൽ എം എൽ എ , കമ്പവലിച്ച് ഉദ്ഘാടനം ചെയ്യുന്നു.
