
കരുതലിൻ്റെ ഓണച്ചന്തം : എൻ എസ് എസ് ഓണക്കിറ്റ് നൽകി
കൊളത്തൂർ : സ്വാമി ഗുരുവരാനന്ദ മെമ്മോറിയൽ ഗവ. ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റ് മാനസ ഗ്രാമത്തിൽ ഗൃഹ സന്ദർശനവും ഓണക്കിറ്റ് വിതരണവും നടത്തി. പലവ്യജ്ഞനങ്ങളും വെളിച്ചെണ്ണയും പഞ്ചസാരയും അരിയും ഉൾപ്പെടെ 18 ഇനം അവശ്യ വസ്തുക്കളാണ് കിറ്റിൽ ഉള്ളത്. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പൂർണ സഹകരണം വിഭവസമാഹരണത്തിൽ ഉണ്ടായിരുന്നു. എൻ എസ് എസ് വളണ്ടിയർമാർക്കൊപ്പം പ്രിൻസിപ്പൽ സിബി ജോസഫ്, പി.ടി.എ. പ്രസിഡൻ്റ് പി.കെ. നാസർ, പി.ടി.എ. അംഗം മനോജ് കുമാർ, പ്രോഗ്രാം ഓഫീസർ കെ. ഷിജിൻ കുമാർ, എൻ.എസ്. എസ്. ലീഡർമാരായ അനന്ത് കൃഷ്ണ, ഹരിപ്രിയ തുടങ്ങിയവർ കരുതലിൻ്റെ ഓണച്ചന്തം പരിപാടിക്ക് നേതൃത്വം നൽകി.