
കെ പി കേശവ മേനോൻ അനുസ്മരണം : മലബാർ ക്രിസ്ത്യൻ കോളേജ് ലൈബ്രറിക്ക് കേശവമേനോൻ കൃതികൾ സമർപ്പിച്ചു
കോഴിക്കോട് : കെ പി കേശവ മേനോൻ സ്മരക സമിതിയുടെയും കട്ടാങ്ങൽ അമല റൂറൽ ഹെൽത്ത് സെൻ്ററിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സ്വാതന്ത്ര സമര സേനാനിയും മാതൃഭൂമി സ്ഥാപക പത്രാധിപരുമായ കെ പി കേശവ മോനോൻ അനുസ്മരണം സംഘടിപ്പിച്ചു. മലബാർ ക്രിസ്ത്യൻ കോളേജ് ഹാളിൽ നടന്ന
ചടങ്ങിൽ മലബാർ ക്രിസ്ത്യൻ കോളേജ് ലൈബ്രറിക്ക് കേശവ മേനോൻ കൃതികൾ സമർപ്പിച്ചു. ചടങ്ങിൽ കെ പി കേശവമേനോൻ്റെ പൗത്രി നളിനി ദാമോദരൻ, അമല റൂറൽ ഹെൽത്ത് സെൻ്റർ ഡയറക്ടർ പ്രൊഫ. വർഗീസ് മാത്യൂ എന്നിവരിൽ നിന്നും മലബാർ ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പൽ പ്രൊഫ . ഡോ ഡി സാജനും കോളജ് ചാപ്ലിൻ റവ. ഹെമിംസ് ഹെർമ്മനും ചേർന്ന് ഏറ്റുവാങ്ങി. കെ പി കേശവ മേനോൻ സ്മാരക സമിതി ചെയർമാൻ പ്രൊഫ. വർഗീസ് മാത്യു അധ്യക്ഷത വഹിച്ചു. ഡോ. ഇ കെ ഗോവിന്ദ വർമ്മ രാജ അനുസ്മരണ പ്രഭാഷണം നടത്തി. എം കേശവ മേനോൻ, വിക്ടർ ആൻ്റണി നൂൺ,സമിതി ജനറൽ സെക്രട്ടറി ആറ്റക്കോയ പള്ളിക്കണ്ടി ,ആർ മിനി, ജോസ്
ബർണബാസ് എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ : ക്രിസ്ത്യൻ കോളേജ് ഹാളിൽ നടന്ന ചടങ്ങിൽ കെ പി കേശവമേനോൻ്റെ പൗത്രി നളിനി ദാമോദരൻ, അമല റൂറൽ ഹെൽത്ത് സെൻ്റർ ഡയറക്ടർ പ്രൊഫ. വർഗീസ് മാത്യൂ എന്നിവരിൽ നിന്നും മലബാർ ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പൽ പ്രൊഫ . ഡോ ഡി സാജനും കോളജ് ചാപ്ലിൻ റവ. ഹെമിംസ് ഹെർമ്മനും ചേർന്ന് ഏറ്റുവാങ്ങുന്നു. പ്രൊഫ. വർഗീസ് മാത്യു, ഡോ. ഇ കെ ഗോവിന്ദ വർമ്മ രാജ, എം കേശവ മേനോൻ, വിക്ടർ ആൻ്റണി നൂൺ, ആറ്റക്കോയ പള്ളിക്കണ്ടി തുടങ്ങിയവർ സമീപം.