
അത്തോളി സ്വദേശിനി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി;ആൺ സുഹൃത്ത് കസ്റ്റഡിയിൽ
അത്തോളി :അത്തോളി സ്വദേശിയെ എരഞ്ഞിപ്പാലത്ത് വാടക വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മൊടക്കല്ലൂർ ആശാരിക്കൽ അൽ മുറാദ് അബ്ദുൽ റഷീദിൻ്റെ മകൾ അയിഷ റാസ ( 21 ) യാണ് മരിച്ചത്. കോഴിക്കോട് എരഞ്ഞിപ്പാലത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു .സംഭവത്തിൽ ആൺ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. നടക്കാവ് പോലീസ് അന്വേഷണം ആരംഭിച്ചു.