
കുന്ദമംഗലത്ത് നവീകരിച്ച പ്രസ് ക്ലബ് ഓഫീസ് നാടിന് സമർപ്പിച്ചു
കുന്ദമംഗലം I ഗ്രാമ പഞ്ചായത്ത് പഴയ ബസ് സ്റ്റാൻ്റ ഷോപ്പിംഗ് ക്ലോപ്ലക്സിന് മുകളിൽ ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച കുന്ദമംഗലം പ്രസ് ക്ലബ് ഓഫീസ് പിടിഎ റഹിം എം എൽ എ നാടിന് സമർപ്പിച്ചു. മുപ്പത് വർഷത്തിലേറെയായി പൊതു സേവനത്തിൻ്റെ ഭാഗമായി മാധ്വമ പ്രവർത്തനമേറ്റടുത്ത് നടത്തുന്ന ഏതാനും അക്ഷരസ്നേഹികളുടെ ചിരകാല അഭിലാഷമാണ് ഇന്ന് പൂവണിഞ്ഞത്.തദ്ധേശ സ്വായം ഭരണ സ്ഥാപനങ്ങളും, ജനപ്രതിനിധികളും, ജനനേതാക്കളും, സുമനസ്കരായ സുഹൃത്തുക്കളുമാണ് സൗകര്യപ്രദമായ ഓഫീസ് യാഥാർഥ്യമാക്കാൻ പിന്തുണച്ചത്. പ്രസ് ക്ലബ് പ്രസിഡണ്ട് ബഷീർ പുതുക്കുടി അധ്യക്ഷത വഹിച്ചു.സി മുഹമ്മദ് ഷാജി, എം സിബ്ഗത്തുള്ള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ, , വി അനിൽകുമാർ, ചന്ദ്രൻ തിരുവലത്ത്, , സി വി സംജിത്ത്, പി ചക്രായുധൻ, അരിയിൽ റിഷാൽ, പി സിദ്ധാർത്ഥൻ, ജനാർദ്ധനൻ കളരിക്കണ്ടി, എ മൊയ്തീൻ ഹാജി, പി ചാത്തുക്കുട്ടി, എൻ കേളൻ, മെഹബൂബ് കുറ്റിക്കാട്ടൂർ, അമീൻ ഇയ്യാറമ്പിൽ, എം ബാബുമോൻ, ഒ വേലായുധൻ, തുടങ്ങി വിവിധ മേഖലയിലെ പ്രമുഖർ സംസാരിച്ചു.
