
മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കുന്ദമംഗലം : നൊച്ചിപ്പൊയിൽ സൗഹൃദം അയൽപക്ക വേദിയുടെ നേതൃത്വത്തിൽ കെ.എം.സി.ടി മെഡിക്കൽ കോളജ് ആശുപത്രിയുടെ സഹകരണത്തോടെ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അരിയിൽ അലവി ഉദ്ഘാടനം ചെയ്തു. പി രാജൻ അധ്യക്ഷത വഹിച്ചു. എം കെ പ്രേമാനന്ദൻ,പഞ്ചായത്ത് അംഗങ്ങളായ സജിത ഷാജി,നജീബ് പാലക്കൽ, റിട്ട. ഡിഎംഒ ഡോ. അംബുജം സി രാധാകൃഷ്ണൻ മൈമൂന സംസാരിച്ചു.
ചിത്രം: നൊച്ചിപ്പൊയിൽ സൗഹൃദം അയൽപക്ക വേദി സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അരിയിൽ അലവി ഉദ്ഘാടനം ചെയ്യുന്നു