
കുണ്ടുങ്ങൽ ഗവ. യുപി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലെക്ക് ഉയർത്തും : ടെഫ
കോഴിക്കോട് : തെക്കപ്പുറം പ്രവാസി ഫുട്ബോൾ അസോസിയേഷൻ (ടെഫ) തെക്കേപുറം പ്രദേശത്തെ പിന്നോക്കമായി നിൽക്കുന്ന കുണ്ടുങ്ങൽ ഗവർമെൻറ് യുപി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയത്തുവാൻ വേണ്ട നടപടികൾ കൈക്കൊള്ളുമെന്ന് ചെയർമാൻ ആദം ഒജി -ടെഫ ജനറൽ ബോഡി യോഗത്തിൽ പ്രഖ്യാപിച്ചു പ്രാരംഭ നടപടികൾ സ്വീകരിച്ചതായി അദ്ദേഹം പറഞ്ഞു. (ടെഫ) 2025- 2027 വർഷത്തേക്കുള്ള ഭാരവാഹികളെ ജനറൽ ബോഡി യോഗം തെരഞ്ഞെടുത്തു. സിയെസ്ക്കൊ ഹാളിൽ വെച്ച് നടന്ന യോഗത്തിൽ ചെയർമാനായി ആദം ഒജി , വർക്കിംഗ് ചെയർമാൻ താജുദ്ദീൻ പി എം ,വൈസ് ചെയർമാൻ ജസീം പിവി , വൈസ് ചെയർമാൻ സാലിഹ് ബറാമി, ജനറൽ സെക്രട്ടറി യൂനുസ് പിവി, ജോ.സെക്രട്ടറിമാരായി റമീസ് അഹമ്മദ് കെ വി , ഷഫീഖ് അറക്കൽ , മജ്സും അലി, ട്രഷറർ ഹാഷിം കടാക്കലകം , ഫൈനാൻസ് കൺട്രോളർ അക്താബ് കെ എം, ജനറൽ കൺവീനർ പി വി ഇസ്മായിൽ, ജോയൻ്റ് കൺവീനർ സി റസാഖ് എന്നിവരെയും തിരഞ്ഞെടുത്തു. തെക്കേപ്പുറത്തെ ഫുട്ബോൾ കളിക്കാർക്കായി സെവൻസ് ഓപ്പൺ ഫുട്ബോൾ ടൂർണ്ണമെൻറ് നടത്തുവാനും യോഗം തീരുമാനിച്ചു . മഹാദ് പി ടി, റിയാസ് പി കെ, തൗഫിക്ക് പിവി, അബ്ദുൽ ജബ്ബാർ എം, ജാബിർസാലിഹ് കെവി , സഫർ എസ് വി,ഫൈജാസ് സ്റ്റാർ മാക്സ്, സാജിദ് തോപ്പിൽ എന്നിവർ പ്രസംഗിച്ചു. കെവി ജാബിർ സാലിഹ് സി റസാക്ക് എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. യോഗത്തിൽ ചെയർമാൻ ആദം ഒജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി യൂനുസ് പിവി സ്വാഗതവും ട്രഷറർ ഹാഷിം കടാക്കലകം നന്ദിയും പറഞ്ഞു.