
ദുബായിൽ ലാൻ്റ് വാങ്ങാം , പാലക്കാട് ഇല്ലം സ്വന്തമാക്കാം ; എക്കോൺ ദുബായ് പ്രോപ്പർട്ടി എക്സ്പോ ശ്രദ്ധേയമായി
കോഴിക്കോട് : ദുബായിൽ ലാൻ്റ്, ഫ്ലാറ്റ് എന്നിവ വാങ്ങാനും ,പാലക്കാട് പഴേരി പ്രോപ്പർട്ടീസിൻ്റെ ഇല്ലം സമുച്ചയം സ്വന്തമാക്കാനും അവസരം നൽകിയ എക്കോൺ ദുബായ് പ്രോപ്പർട്ടി എക്സ്പോ ശ്രദ്ധേയമായി. മാവൂർ റോഡ് ഹോട്ടൽ റാവിസിൽ 2 ദിവസങ്ങളിലായി സംഘടിപ്പിച്ച എക്സ്പോയിൽ നൂറ് കണക്കിന് ഉപഭോഗോക്താക്കൾ സന്ദർശിച്ചു. എക്കോൺ പ്രോപ്പർട്ടീസും പഴേരി പ്രോപ്പർട്ടീസും സംയുക്തമായി സംഘടിപ്പിച്ച എക്സ്പോ പഴേരി പ്രോപ്പർട്ടീസ് എക്സിക്യൂട്ടീവ് ഡയറക്ടർ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ടി ജി ഗോൾഡ് എക്സിക്യൂട്ടീവ് ഡയറക്ടർ നിഷാന്ത് , ടി ജി എൻ അക്കാദമി ഡയറക്ടർ രാജേഷ് ശർമ്മ ,എക്കോൺ പ്രോപ്പർട്ടീസ് മാനേജിംഗ് ഡയറക്ടർ ആഷിഖ് ഷബീർ, പഴേരി പ്രോപ്പർട്ടീസ് എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുൽ ജബ്ബാർ , പഴേരി ഗ്രൂപ്പ് ഡയറക്ടർ ബിനീഷ് എന്നിവർ പ്രസംഗിച്ചു. മികച്ച പ്രതികരണമാണ് എക്സ്പോയ്ക്ക് ലഭിച്ചത്, അടുത്ത മാസങ്ങളിൽ എക്സ്പോയുടെ തുടർച്ച ഉണ്ടാകുമെന്നും എക്കോൺ പ്രോപ്പർട്ടീസ് മാനേജിംഗ് ഡയറക്ടർ ആഷിഖ് ഷബീർ പറഞ്ഞു. ഫോൺ : 00971 50 628 4734