
അഭയം പദ്ധതി : സിയസ്കൊ പതിനാറാമത് വീടിന് തറക്കല്ലിട്ടു ; പ്രയാസം അനുഭവിക്കുന്നവരെ തിരിച്ചറിയാനുള്ള മനസ് ഉണ്ടാകണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്
കോഴിക്കോട് : കൂലി പണി ചെയ്ത് ഉപജീവനം നടത്തുന്ന മേത്തോട്ടം സ്വദേശിക്ക് സിയസ് ക്കോ അഭയം പദ്ധതിയിൽ വീടിന് തറയിട്ടു. മാത്തോട്ടം സ്നേഹവേദി നാലു സെൻ്റ് പറമ്പിൽ നടന്ന ചടങ്ങിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് തറയിടൽ കർമ്മം നിർവ്വഹിച്ചു. പ്രയാസം അനുഭവിക്കുന്നവരെ തിരിച്ചറിയാനും അവരെ സഹായിക്കാനും സാധ്യമാകുന്ന മനസ് ഉണ്ടാകുന്നത് നിർബന്ധമായും വേണമെന്ന് മന്തി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സിയസ് കോ ചെയ്യുന്നത് മനുഷ്യൻ്റെ പ്രയാസങ്ങളെ തിരിച്ചറിഞ്ഞ് കൊണ്ടുള്ള ഇടപെടലുകളാണ്, അത് കൊണ്ട് തന്നെ നന്മയുടെ കൂട്ടായ്മയാണ് സിയസ് കോയെന്നും മന്ത്രി കൂട്ടി ചേർത്തു.
സിയസ്കൊ പ്രസിഡൻ്റ് സി.ബി.വി സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.വി ഫസൽ റഹ്മാൻ, സെക്രട്ടറി സി.പി.എം സഈദ് അഹമ്മദ്, അഭയo ചെയർമാൻ പി.കെ. മൊയ്തീൻ കോയ, വാർഡ് കൗൺസിലർ ടി .കെ. ഷെമീന, കൺവിനർ പി.എം. മെഹബൂബ്, സി.ഇ.വി ഗഫൂർ, ആദം കാതിരിയത്ത്, ബി.വി.മാമു കോയ, ഇ.വി.മാലിക് ,എസ്.അബ്ദുറഹിമാൻ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ : സിയസ് കൊ “അഭയം” പദ്ധതിയിൽ ഉൾപ്പെടുത്തി നിർദ്ധന കുടുംബത്തിന്
നിർമ്മിക്കുന്ന വീടിൻ്റെ തറക്കല്ലിടൽ മന്ത്രി പി. എ. മുഹമ്മദ് റിയാസ് നിർവ്വഹിക്കുന്നു.
സിയസ്കൊ പ്രസിഡൻ്റ് സി.ബി.വി സിദ്ദീഖ്, ജനറൽ സെക്രട്ടറി എം.വി ഫസൽ റഹ്മാൻ,
സെക്രട്ടറി സി.പി.എം സഈദ് അഹമ്മദ്, അഭയo ചെയർമാൻ പി.കെ. മൊയ്തീൻ കോയ,
കൺവിനർ പി.എം. മെഹബൂബ് എന്നിവർ സമീപം.