
കുന്ദമംഗലത്ത് മീലാദ് വിളംബര റാലി നടത്തി
കുന്ദമംഗലം : തിരുവസന്തം പതിനഞ്ച് നൂറ്റാണ്ട് എന്ന പ്രമേയത്തിൽ എസ് എം എഫ് സംസ്ഥാന കമ്മറ്റി നടത്തുന്ന ത്രൈമാസ റബീഅ് കാമ്പയിന്റെ ഭാഗമായി, പഞ്ചായത്ത് എസ് എം എഫ് കമ്മറ്റി കുന്ദമംഗലത്ത് , മിലാദ് വിളംബര റാലിയും മദീന മുനവ്വറ സംഗമവും സംഘടിപ്പിച്ചു. കുന്ദമംഗലം ഇസ്ലാമിക് സെന്ററിൽ നടന്ന സംഗമം എസ് കെ എം എം എ ജില്ലാ സെക്രട്ടറി കെ.പി കോയ ഉദ് ഘാടനം ചെയ്തു. ഹുസ്സയിൻ ഹാജി അധ്യക്ഷത വഹിച്ചു. സി എ ഷുക്കൂർ , റാഷിദ് യമാനി, ഫൈസൽ സഅദി ,സി അബ്ദുൽ ഗഫൂർ ,എം കെ മുഹമ്മദ് ഹാജി ,യു മാമു ഹാജി ,ഒ പി ഹസ്സൻ കോയ, ഐ മുഹമ്മദ് കോയ, പി.കെ അബൂബക്കർ, കെ അഷ്റഫ്, ഇ ഹംസ ഹാജി ,പി അബുഹാജി ,എം അഹമ്മദ് കോയ എന്നിവർ സംസാരിച്ചു കെ അബ്ദുൽ ഖാദർ സ്വാഗതവും എം കെ അമീൻ നന്ദിയും പറഞ്ഞു.