
പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്ക് പഠനപുസ്തകം തയ്യാറായി
കോഴിക്കോട് :കിഴക്കെ നടക്കാവ് അർബൻ റിസോഴ്സ് സെന്ററിൻ്റെ കീഴിൽ പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്കും പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കും വിവിധ വിഷയങ്ങളിൽ തയ്യാറാക്കിയ വർക്ക് ഷീറ്റുകൾ ഉൾപ്പെടുത്തിയ പഠന പുസ്തകങ്ങൾ തയ്യാറായി. നടക്കാവ് യു പി സ്കൂളിൽ നടന്ന ചടങ്ങിൽ സാമൂഹിക പ്രവർത്തകൻ സന്നാഫ് പാലക്കണ്ടി പുസ്തകം പ്രകാശനം ചെയ്തു.
നടക്കാവ് ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ വി ഹരീഷ് അധ്യക്ഷത വഹിച്ചു. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് പുസ്തകം തയ്യാറാക്കിയത്.
പ്രധാന അധ്യാപിക വി ബിന്ദു, നടക്കാവ് യു.ആർ.സി യിലെ ട്രെയിനർ ജാനിസ് ആന്റോ ,എം പി ഉമൈബാൻ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ ക്യാപ്ഷൻ :
പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്ക് പഠന പുസ്തകം നടക്കാവ് യു പി സ്കൂളിൽ നടന്ന ചടങ്ങിൽ സാമൂഹിക പ്രവർത്തകൻ സന്നാഫ് പാലക്കണ്ടി പുസ്തകം പ്രകാശനം ചെയ്യുന്നു. നടക്കാവ് ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ വി ഹരീഷ് ഏറ്റുവാങ്ങുന്നു. പ്രധാന അധ്യാപിക വി ബിന്ദു സമീപം