
കണ്ണട രഹിത കാഴ്ചക്കുള്ളഅതി നൂതന ലാസിക് സാങ്കേതിക വിദ്യ ഒരുങ്ങി ;
ഐ ഫൗണ്ടേഷൻ കണ്ണാശുപത്രിയിൽ
റിലെക്‌സ് സ്മൈൽ ശസ്ത്രക്രിയ്ക്ക് തുടക്കമായി
കോഴിക്കോട്: ഐ ഫൗണ്ടേഷൻ കണ്ണാശുപത്രിയിൽ റിലെക്‌സ് സ്മൈൽ ശസ്ത്രക്രിയയ്ക്കു തുടക്കമായി.
തൊണ്ടയാട് ജംഗ്ഷന് സമീപത്തെ ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ ഡോ ശ്രേയസ് രാമമൂർത്തി ലോഞ്ച് ചെയ്തു. ചീഫ് മെഡിക്കൽ ഓഫീസർ എൻ വിശ്വേഷ് , ചീഫ് ഒപ്റ്റോമെട്രിസ്റ്റ് രാജീവ് പി നായർ , കേരള ഹെഡ് തമിൾ സെൽവൻ, സീനിയർ റിഫ്രാക്ടീവ് സർജൻ ഡോ എസ് രശ്മി, സെൻ്റർ മാനേജർ സജിത്ത് കണ്ണോത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മുപ്പത് സെക്കൻഡിൽ ശസ്ത്രക്രിയ പൂർത്തിയാക്കി എന്നെന്നേക്കുമായി കണ്ണട ഒഴിവാക്കാനാകുന്ന നൂതന ലാസിക് ശസ്ത്രക്രിയയാണ് റിലെക്‌സ് സ്മൈൽ. നേത്രസംരക്ഷണ രംഗത്തെ ലോകപ്രശസ്ത കമ്പനിയായ സീസ് വികസിപ്പിച്ച സാങ്കേതിക വിദ്യയാണിത്.
വടക്കൻ കേരളത്തിൽ ഇതാദ്യമായാണ് റിലെക്സ് സ്മൈൽ സംവിധാനം വരുന്നത്. കൺസൾട്ടേഷനും 2500 രൂപയുടെ സ്കാനിങ്ങും സൗജന്യമായി ലഭിക്കും. കൂടാതെ, ആദ്യ നൂറു രോഗികൾക്ക് 20,000 രൂപ ഡിസ്കൗണ്ടും ഉണ്ടായിരിക്കും.
വിവിധ മത്സരപരീക്ഷകളിൽ പങ്കെടുക്കാനാകാതെ പോകുന്നവർക്കും സൗന്ദര്യസംരക്ഷണത്തിന്‍റെ ഭാഗമായും മറ്റും കണ്ണട മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് പ്രയോജനപ്രദമാണ് റിലെക്‌സ് സ്മൈൽ ശസ്ത്രക്രിയ. ഹ്രസ്വ ദൃഷ്ടി, ഗ്ലോക്കോമ തുടങ്ങിയ നേത്ര തകരാറുകൾ റിലെക്സ് സ്മൈൽ വഴി പരിഹരിക്കാം. ഒരു കണ്ണിനു മുപ്പത് സെക്കൻഡ് മാത്രം സമയം മതി എന്നതും പരമാവധി മൂന്നു മില്ലി മീറ്റർ വരെയുള്ള മുറിവെ ഉണ്ടാക്കുന്നുള്ളൂവെന്നതും ശസ്ത്രക്രിയയുടെ പ്രത്യേകതയാണ്. 24 മണിക്കൂറിനുള്ളിൽ തന്നെ രോഗികൾക്ക് സാധാരാണ നിലയിലേക്കു മാറാനാകും. കോയമ്പത്തൂർ കേന്ദ്രീകരിച്ചുള്ള
ദി ഐ ഫൗണ്ടേഷന്‍റെ കോഴിക്കോട്ടെ ആശുപത്രിയിലാണ് പുതിയ സൗകര്യം ഒരുക്കിയിട്ടുള്ളത്.

ഫോട്ടോ:
ഐ ഫൗണ്ടേഷൻ കണ്ണാശുപത്രിയിൽ ആരംഭിച്ച റിലെക്‌സ് സ്മൈൽ ശസ്ത്രക്രിയ
ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ ഡോ ശ്രേയസ് രാമമൂർത്തി ലോഞ്ച് ചെയ്തു. ചീഫ് മെഡിക്കൽ ഓഫീസർ എൻ വിശ്വേഷ് , ചീഫ് ഒപ്റ്റോമെട്രിസ്റ്റ് രാജീവ് പി നായർ , കേരള ഹെഡ് തമിൾ സെൽവൻ, സീനിയർ റിഫ്രാക്ടീവ് സർജൻ ഡോ എസ് രശ്മി, സെൻ്റർ മാനേജർ സജിത്ത് കണ്ണോത്ത് എന്നിവർ സമീപം