
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് മാത്രം ഒരു പവന്‍ സ്വര്‍ണത്തിന് 440 രൂപയാണ് കുറഞ്ഞത് . ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 73,440 രൂപയായിരിക്കുകയാണ് . ഗ്രാമിന് 55 രൂപയും കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന് 9,180 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. റെക്കോഡുയരത്തില്‍ നിന്ന് 12 ദിവസം കൊണ്ട് പൊന്നിന് 2,320 രൂപയാണ് കുറഞ്ഞിരിക്കുന്നത്. വിവാഹ പാര്‍ട്ടികള്‍ ഉള്‍പ്പെടെ ഇത് സ്വര്‍ണം വാങ്ങാന്‍ പറ്റിയ സമയമെന്നാണ് വിലയിരുത്തപ്പെടുന്നത്. വെള്ളിയാഴ്ച രേഖപ്പെടുത്തിയ 75,760 രൂപയാണ് റെക്കോര്‍ഡ് ഉയരം.