
ഓണത്തിന് പകിട്ടേകാൻ ഖാദി വണ്ടി കുന്ദമംഗലത്ത് എത്തി
കുന്ദമംഗലം : ഓണക്കാലത്ത് ഖാദി വസ്ത്രങ്ങളുമായി കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ “ഖാദി വണ്ടി കുന്ദമംഗലം നഗരവീഥികളിൽ പ്രയാണം തുടങ്ങി.
ചൊവ്വാഴ്ച നാല് മണിയോടെ കുന്ദമംഗലത്ത് പഴയ സ്റ്റാൻ്റിൽ എത്തിയ ഖാദി വണ്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി ഉദ്ഘാടനം ചെയ്തു, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ ആദ്യ വിൽപ്പന നടത്തി, മുൻ ബ്ലോക്ക് .പ്രസിഡണ്ട് ബാബു നെല്ലൂളി, ഗ്രാമ പഞ്ചായത്ത് അംഗം കെ സുരേഷ് ബാബു, മുൻ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എ കെ ഷൗക്കത്തലി, എപി ദേവദാസൻ, ബഷീർപടാളിയിൽ സംബന്ധിച്ചു. എനിക്കും വേണം ഖാദി എന്ന ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ് ആണ് കെ എസ് ആർ ടി സി യുടെ സ്വിഫ്റ്റ് ബസിൽ ഖാദിമൊബൈൽ സെയിൽസ് വാൻ സജ്ജമാക്കിയിരിക്കുന്നത്.ഒരു ഖാദി ഷോറൂമിൽ ലഭ്യമാകുന്ന എല്ലാ ഖാദി ഗ്രാമവ്യവസായ ഉത്പന്നങ്ങളും ഖാദി വണ്ടിയിൽ ലഭ്യമാണ്. ഖാദി വണ്ടി മുഖേന ജില്ലയിലെ മുഴുവൻ വീടുകളിലും ഒരു ഖാദി ഉത്പന്നമെങ്കിലും എത്തിക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.