
ലഹരിയുടെ ദോഷങ്ങൾ സ്‌കൂളിൽ പഠിപ്പിക്കണം:പ്രൊഫ. വർഗീസ് മാത്യു
കോഴിക്കോട് :ലഹരി ഉപയോഗത്തിന്റെ ദോഷങ്ങൾ വിശദമാക്കുന്ന പാഠങ്ങൾ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും രക്ഷിതാക്കൾക്കു കൗൺസലിങ് നൽകണമെന്നും പാരാലീഗൽ വൊളന്റിയറും എൻഐടി ഇന്ത്യൻ നോളജ് സിസ്‌റ്റം ഗവേഷകനുമായ പ്രഫ. വർഗീസ് മാത്യു പറഞ്ഞു. ലഹരിയും അന്യവൽക്കരണവും എന്ന വിഷയത്തിൽ ജില്ലാ ജയിലിൽ പ്രഭാഷണം നടത്തു കയായിരുന്നു അദ്ദേഹം. കുടുംബത്തിലെ പ്രശ്നങ്ങളും കുട്ടികളെ ലഹരിയിലേക്കു തള്ളിവിടുന്നുണ്ടന്നും അദ്ദേഹം പറഞ്ഞു. ജയിൽ സൂപ്രണ്ട് കെ.പി.അഖിൽ രാജ് ഉദ്ഘാടനം ചെയ്തു. വെൽഫെയർ ഓഫീസർ കെ.കെ.സുരേഷ് സംസാരിച്ചു.
ഫോട്ടോ:കോഴിക്കോട് ജില്ലാ ജയിലിൽ അന്തേവാസികൾക്ക് വേണ്ടി സംഘടിപ്പിച്ച ‘ലഹരിയും അന്യവൽക്കരണവും’ എന്ന വിഷയം സംബന്ധിച്ച്പാര ലീഗൽ വാളണ്ടിയർ പ്രൊഫ. വർഗീസ് മാത്യു പ്രഭാഷണം നടത്തുന്നു. സമീപം ജില്ലാ ജയിൽ സപ്രണ്ട് കെ.പി അഖിൽ രാജ്.