
വന്യജീവി ആക്രമണത്തിൽ പ്രതിരോധം :
നിലമ്പൂരിൽ സാരിവേലി സമരത്തിൽ പ്രതിഷേധമിരമ്പി ; വൻ ജനപങ്കാളിത്തം അണിനിരന്നു
നിലമ്പൂർ : വന്യജീവി സംരക്ഷണത്തിൽ നിന്നും രക്ഷ നേടാൻ സൗരവേലി നടപ്പിലാക്കാത്ത സംസ്ഥാന സർക്കാറിനെതിരെ വഞ്ചനയ്ക്കെതിരെ താമരശ്ശേരി രൂപത കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ നിലമ്പൂരിലും
സാരിവേലി സമരം സംഘടിപ്പിച്ചു. കോടതിപ്പടി പരിസരത്ത് നിന്നും തുടങ്ങി നിലമ്പൂർ ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് ആയിരുന്നു അതിജീവന പ്രതിഷേധ റാലി നടത്തിയത്.തുടർന്ന് ഫോറസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ പെരുന്തൽമണ്ണ ഫൊറോന ഡയറക്ടർ ഫാദർ ആൻ്റണി കാരിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. മരിയാപുരം എപ്പിസ്കോപ്പൽ വികാരി ഫാ.സണ്ണി കളപ്പുരയ്ക്കൽ , തോട്ടുമുക്കം ഫൊറോന ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കാരക്കാട്ട് എന്നിവർ ചേർന്ന് ഫോറസ്റ്റ് ഓഫീസ് മതിലിൽ സാരിവേലി കെട്ടി പ്രതിഷേധിച്ചു. ഇടക്കിടെ പെയ്ത മഴയെ അവഗണിച്ച് വൻ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ റാലിയിൽ നടത്തിയ പ്രതിഷേധ പ്രസംഗം സർക്കാറിന് വലിയ താക്കീതാണ് നൽകിയത്. കത്തോലിക്ക കോൺഗ്രസ് രുപത
പ്രസിഡൻ്റ് ഡോ ചാക്കോ കാളം പറമ്പിൽ അധ്യക്ഷത വഹിച്ചു.
കത്തോലിക്കാ കോൺഗ്രസ് രൂപത ഡയറക്ടർ ഫാ. സബിൻ തൂമുള്ളിൽ
മുഖ്യ പ്രഭാഷണം നടത്തി. തോട്ടുമുക്കം ഫൊറോന പ്രസിഡൻ്റ് ജയിംസ് തൊട്ടിയിൽ പ്രമേയം അവതരിപ്പിച്ചു. കത്തോലിക്ക കോൺഗ്രസ് ജന. സെക്രട്ടറി ഷാജി കണ്ടത്തിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മലപ്പുറം ഫൊറോന ഡയറക്ടർ – ഫാ ആൻ്റണി ചെന്നിക്കര , ചെറുപുഷ്പം ഫൊറോന വികാരി ഫാ. സെബാസ്റ്റ്യൻ പുത്തേൽ,
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡൻ്റ് ട്രീസ ലിസ് സെബാസ്റ്റ്യൻ, ആൻ്റണി ആലക്കൽ , അപ്പച്ചൻ തേ ക്കിൻ തോട്ടം എന്നിവർ പ്രസംഗിച്ചു.
സംഘാടക സമിതി ചെയർമാൻ സാബു വടക്കേപ്പടവിൽ സ്വാഗതവും ജനറൽ കൺവീനർ. വർഗീസ് കണ്ണാത്ത് നന്ദിയും പറഞ്ഞു. തോ ട്ടുമുക്കം,
മലപ്പുറം, പെരുന്തൽമണ്ണ , കരി വാരകുണ്ട്,മണിമൂളി, നിലമ്പൂർ ഫൊറോനകളിലെ വിവിധ യൂണിറ്റുകളിൽ നിന്നും ആയിരക്കണക്കിന് പ്രവർത്തകർ അതിജീവനപ്രതിഷേധ റാലിയിലും ധർണ യിലും പങ്കുചേർന്നു.
ഫോട്ടോ: നിലമ്പൂർ കോടതിപ്പടി പരിസരത്ത് നിന്നും തുടങ്ങി നിലമ്പൂർ ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക്
അതിജീവന പ്രതിഷേധ റാലിയിൽ ആയിരങ്ങൾ അണിനിരന്നു