
വൈദ്യുതി ലൈൻ പൊട്ടിവീണ് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണ അന്ത്യം
വടകര: വീടിന്റെ മുറ്റമടിക്കുന്നതിനിടെ വൈദ്യുതി ലൈൻ പൊട്ടിവീണ് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണ അന്ത്യം. തോടന്നൂർ ആശാരികണ്ടി വീട്ടിൽ
ഉഷ (53)യാണ് മരിച്ചത്.
ഇന്ന് രാവിലെ മുറ്റം വൃത്തിയാക്കുന്നതിനിടെ സമീപത്തെ പറമ്പിലെ മരം വൈദ്യുതി ലൈനിൽ വീണ് വീട്ടുമുറ്റത്തേക്ക് പതിക്കുകയായിരുന്നു. ഉടൻ തന്നെ വടകര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല