
ഐ ബി ആർ അച്ചീവർ ബഹുമതി ലഭിച്ചഅസ് ലിനെ ആദരിച്ചു
കോഴിക്കോട് : ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ രണ്ട്
വയസ്കാരൻ അസ് ലിൻ സഹാന് ആദരം. നെല്ലിക്കോട് മേത്തോടുത്താഴത്ത് പ്രവർത്തിക്കുന്ന പകൽ വീടും ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് സിൽവർ ഹിൽസും സംയുക്തമായി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലാണ് ഇന്ത്യ ബുക്ക് ഓഫ് റിക്കോർഡ് – ഐ ബി ആർ അച്ചീവർ ബഹുമതി ലഭിച്ച അസ് ലിനെ അഹമ്മദ് ദേവർ കോവിൽ എം എൽ എ ആദരിച്ചത്. മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
കോർപ്പറേഷൻ കൗൺസിലർ എം പി സുരേഷ് അധ്യക്ഷത വഹിച്ചു.
അഹമ്മദ് ദേവർകോവിൽ എം എൽ എ മുഖ്യാതിഥിയായി.
ലയൻസ് ക്ലബ് പ്രസിഡന്റ് പി. ചന്ദ്രൻ, കാലിക്കറ്റ് ചേംബർ പ്രസിഡന്റ് എഞ്ചി. വിനീഷ് വിദ്യാധരൻ , വിവേകധായിനി വായനശാല പ്രസിഡണ്ട് ഷാജഹാൻ, വി എ സജാദ് എന്നിവർ പ്രസംഗിച്ചു. പകൽ വീട് ചെയർമാൻ സുബൈർ കൊളക്കാടൻ സ്വാഗതവും
വൈസ് ചെയർമാൻ കുമരേശൻ നന്ദിയും പറഞ്ഞു.
ഫോട്ടോ : മേത്തോട്ട് ത്താഴം പകൽ വീടും
ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് സിൽവർ ഹിൽസും സംയുക്തമായി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ ഇന്ത്യ ബുക്ക് ഓഫ് റിക്കോർഡ് – ഐ ബി ആർ അച്ചീവർ ബഹുമതി ലഭിച്ച രണ്ട് വയസ് കാരൻ അസ് ലിനെ അഹമ്മദ് ദേവർ കോവിൽ എം എൽ എ ആദരിക്കുന്നു